തീയതി: 18-10-2024 വെള്ളി
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: തുലാം
തിഥി: പൗര്‍ണമി
നക്ഷത്രം: അശ്വതി
അമൃതകാലം: 06.08 AM മുതല്‍ 07:40 AM വരെ
ദുർമുഹൂർത്തം: 04:08 AM മുതല്‍ 05:305 AM വരെ
രാഹുകാലം: 10:30 AM മുതല്‍ 12 PM വരെ
സൂര്യോദയം: 06: 19 AM
സൂര്യാസ്‌തമയം: 06: 01 PM
ചിങ്ങം: ഇന്ന് നിങ്ങൾക്ക് സമ്മിശ്ര അനുഭവങ്ങളുള്ള ഒരു ദിവസമായിരിക്കും. ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള കഠിനമായ നിങ്ങളുടെ പ്രയത്നം തുടരുക. മതപരമായ കാര്യങ്ങളില്‍ നിങ്ങൾ കൂടുതല്‍ വ്യാപൃതനാകും. ഒരു തീര്‍ഥാടനം ആസൂത്രണം ചെയ്യാനിടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും നിങ്ങൾക്ക് നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. ബിസിനസുകാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് ചില തടസങ്ങള്‍ നേരിടാം.
കന്നി: ഇന്ന് നിങ്ങള്‍ക്ക് ഏറെ ദുഷ്‌കരമായൊരു ദിവസമായിരിക്കും. വികാരങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ കുടുംബത്തില്‍ കലഹത്തിന് കാരണമായേക്കാം. സുഹൃത്തുക്കളുമായുള്ള ഇടപെടലുകളില്‍ സൂക്ഷ്‌മത പാലിക്കുക. ആത്മീയ കാര്യങ്ങളിലും ധ്യാനത്തിലും മുഴുകുന്നത് മാനസിക നില മെച്ചപ്പെടുത്തും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
തുലാം: ഇന്ന് നിങ്ങള്‍ ആഗ്രഹിക്കും പോലെയൊരു ദിവസമായിരിക്കും. പുതിയ വസ്‌ത്രങ്ങള്‍ വാങ്ങാനും കുടുംബത്തോടും സുഹൃത്തുക്കള്‍ക്കുമൊപ്പം ഉല്ലാസ യാത്ര നടത്താനും സാധ്യത. ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യത. പങ്കാളിക്കൊപ്പം കൂടുതല്‍ സന്തോഷകരമായ നിമിഷങ്ങള്‍ പങ്കിടാനും സാധ്യത.
വൃശ്ചികം: നിങ്ങൾ ഇന്നത്തെ ദിവസം മുഴുവനും മാനസികമായി ശാന്തതയും ശാരീരികമായി ക്ഷമതയും ഉള്ളവർ ആയിരിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ശത്രുക്കള്‍ക്ക് ഇന്ന് തോൽവി സമ്മതിക്കേണ്ടി വരും. കൂടാതെ, നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്കിന്ന് സഹായം ലഭിക്കും. നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ ഇന്ന് സാധിക്കും. രോഗികള്‍ക്ക് അവരുടെ രോഗം ശമിക്കുന്ന ദിവസം കൂടിയാണിന്ന്.
ധനു: ഇന്ന് നിങ്ങള്‍ ഏറെ അസ്വസ്ഥനായിരിക്കും. ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ മാനസികമായി തളര്‍ത്തിയേക്കും. കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ മാനസിക പ്രയാസങ്ങള്‍ കാരണം നിങ്ങള്‍ക്ക് അസിഡിറ്റിയും അനുബന്ധ പ്രശ്‌നങ്ങളുമുണ്ടായേക്കാം.
മകരം: നിങ്ങൾ ഇന്ന് മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല. കുടുംബവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിങ്ങളെ പ്രയാസത്തിലാക്കും. നെഞ്ചുവേദന നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. നിങ്ങൾ ഇന്ന് നന്നായി ഉറങ്ങും. നിങ്ങൾക്ക് അപമാനകരമായ സാഹചര്യങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കുക.
കുംഭം: നിങ്ങളുടെ മാനസിക സംഘര്‍ഷത്തിന് ഇന്ന് താത്‌കാലിക ആശ്വാസം ലഭിക്കും. ഇന്ന് നിങ്ങൾക്ക് നല്ല ഉന്മേഷം തോന്നാനിടയുണ്ട്. ഈ ദിവസം നിങ്ങൾ സന്തോഷകരമായി ചെലവഴിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലിന് സാധ്യതയുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നിങ്ങൾ ഇന്ന് ആസൂത്രണം ചെയ്‍തേക്കും. ഹ്രസ്വയാത്രക്കും സാധ്യത.
മീനം: നിങ്ങളുടെ ആത്മവിശ്വാസമില്ലായ്‌മ ഇന്നത്തെ നിങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിക്കും. എന്നാല്‍ നിങ്ങളുടെ പ്രവര്‍ത്തികളുമായി മുന്നോട്ട് പോകുക. മറ്റുള്ളവരുമായി തര്‍ക്കിക്കുന്നത് വേണ്ടെന്ന് വയ്‌ക്കുക. അല്ലെങ്കില്‍ കുടുംബ വഴക്കിന് കാരണമാകും. വികാരങ്ങള്‍ നിയന്ത്രിക്കുക. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇന്ന് നല്ല ദിവസമല്ല.
മേടം: നിങ്ങള്‍ക്ക് ഇന്ന് ഏറെ ഗുണകരമായ ദിവസമാണ്. മനസില്‍ ആത്മവിശ്വാസവും ശുഭചിന്തകളും നിറയും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവഴിക്കാനാകും. പൊതുസത്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കെടുക്കാന്‍ സാധ്യത. ഈ അവസരങ്ങൾ അങ്ങേയറ്റം പ്രയോജനപ്പെടുത്തുകയും തികച്ചും ആസ്വദിക്കുകയും ചെയ്യുക. അമ്മയുടെ പക്കല്‍ നിന്നും ചില നല്ല വാർത്തകള്‍ ഇന്ന് നിങ്ങളെ തേടിയെത്തും.
ഇടവം: ഇന്ന് നിങ്ങള്‍ കൂടുതല്‍ കരുതലോടെയിരിക്കേണ്ട ദിവസമാണ്. പല പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്യേണ്ടതായി വരും. എന്നാല്‍ അവയെല്ലാം പൂർണമായും ഒഴിവാക്കാവുന്നതാണ് എന്നത് ആശ്വാസകരമാണ്. ആരോഗ്യ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ട ദിവസമാണിന്ന്. നിങ്ങളെ അലട്ടുന്ന അസുഖം ഒരു പൂര്‍ണ പരിശോധനക്ക് വിധേയമാക്കണം. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കാനിടയുണ്ട്. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ നല്ല ദിവസമല്ല ഇന്ന്.
മിഥുനം: നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ പൂർണത ആഗ്രഹിക്കുന്നു. അത് നിങ്ങളെ ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കും. ജീവിത ലക്ഷ്യം നേടുന്നതിനും ഇത്തരം പരിശ്രമം തുടരുക. ഇന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ നിങ്ങള്‍ക്ക് സാധിക്കും.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാണ്. നിങ്ങള്‍ ആഗ്രഹിച്ച മുഴുവന്‍ കാര്യങ്ങളും സഫലമാകും. അപൂര്‍വ്വ സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബത്തില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും. കുടുംബത്തോടൊപ്പം ഏറെ നേരം ചെലവഴിക്കാന്‍ അവസരം ലഭിക്കും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.