പൂനെ: കല്യാണി നഗര്‍ വാഹനാപകട കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയുടെ പിതാവിനെയും മുത്തച്‌ഛനെയും മെയ് 31 വരെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടു. വിശാൽ അഗർവാളിനെയും സുരേന്ദ്ര കുമാർ അഗർവാളിനെയും ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്‌റ്റഡിയിൽ വിടുകയായിരുന്നു.
പ്രതിയുടെ മുത്തച്‌ഛൻ സുരേന്ദ്രകുമാർ അഗർവാളിനും പിതാവ് വിശാൽ അഗർവാളിനുമെതിരെ ഡ്രൈവറെ മാറ്റാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. സുരേന്ദ്രകുമാറിനെ കോടതിയിൽ ഹാജരാക്കിയ ശേഷം അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. ഇയാളുടെ പിതാവ് വിശാൽ അഗർവാളിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഇന്ന് കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു. ഇരുവരെയും ഏഴ് ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടുനല്‍കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ഡ്രൈവറുടെ ഫോണിനെക്കുറിച്ചും കാറിനെക്കുറിച്ചും കൂടുതൽ അന്വേഷിക്കേണ്ടതുണ്ടെന്നും ഇതെല്ലാം ഒരുമിച്ച് അന്വേഷിക്കണമെന്നും ഇതിന് പൊലീസ് കസ്‌റ്റഡി ആവശ്യമാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
എല്ലാ സിസിടിവി ദൃശ്യങ്ങളും പൊലീസ് പിടിച്ചെടുത്തെന്നും അഗര്‍വാളിന്‍റെ വീട്ടില്‍ ഇനി അന്വേഷിക്കാന്‍ ഒന്നുമില്ലെന്നും പ്രതി ഭാഗം വക്കീല്‍ പ്രശാന്ത് പാട്ടീൽ പറഞ്ഞു. ജനക്കൂട്ടം കയ്യേറ്റം ചെയ്യുന്നു എന്ന് പറഞ്ഞാണ് ഡ്രൈവര്‍ അഗര്‍വാളിന്‍റെ വീട്ടിലേക്ക് വന്നത്. പിന്നീട് ബൈക്കെടുക്കാനാണ് താന്‍ വന്നതെന്നാണ് അയാള്‍ പറഞ്ഞതെന്നും പ്രശാന്ത് പാട്ടീൽ കൂട്ടിച്ചേര്‍ത്തു.
ALSO READ: കൊലപാതകക്കേസില്‍ യുവതി പിടിയില്‍; പൊലീസിന് തുണയായത് രഹസ്യ വിവരം