ETV Bharat / bharat

'ടുക്‌ഡെ-ടുക്‌ഡെ' സഖ്യത്തിന് വോട്ട് എവിടെ നിന്ന്?; ജനങ്ങൾ രാഹുല്‍ ഗാന്ധിയെ വിശ്വസിച്ചിട്ടില്ല: ഗിരിരാജ് സിങ് - BJP MP CRITICIZED RAHUL GANDHI

author img

By ETV Bharat Kerala Team

Published : Jun 8, 2024, 12:17 PM IST

ജനങ്ങൾ രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ മൂന്ന് ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും വിശ്വസിക്കാന്‍ തയ്യാറായില്ല എന്ന് ബിജെപി എംപി ഗിരിരാജ് സിങ് പറഞ്ഞു.

RAHUL GANDHI  INDIA ALLIANCE  BJP LED NDA  രാഹുല്‍ ഗാന്ധിയെ ജനങ്ങള്‍ വിശ്വസിച്ചില്ല
രാഹുല്‍ ഗാന്ധി, ഗിരിരാജ് സിങ് (ETV Bharat)

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി ഗിരിരാജ് സിങ്. കഴിഞ്ഞ മൂന്ന് ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും ഇന്ത്യയിലെ ജനങ്ങൾ രാഹുല്‍ ഗാന്ധിയെ വിശ്വസിച്ചിട്ടില്ലെന്ന് ഗിരിരാജ് സിങ് പറഞ്ഞു. മൂന്ന് തെരഞ്ഞെടുപ്പുകളിലും 99 കടക്കാൻ കഴിയാത്ത പാര്‍ട്ടിയുടെ നേതാവാണ് ഇപ്പോള്‍ ആഘോഷം നടത്തുന്നത്.

നാണമില്ലായ്‌മയുടെ അതിര്‍വരമ്പാണ് ഇതുവഴി കോണ്‍ഗ്രസ് ലംഘിച്ചിരിക്കുന്നത്. 'ടുക്‌ഡെ-ടുക്‌ഡെ' സഖ്യത്തിന് എവിടെ നിന്ന് വോട്ട് ലഭിച്ചു?. ബിജെപിക്ക് ഒറ്റയ്ക്ക് ലഭിച്ച സീറ്റ് പോലും ഇന്ത്യാസഖ്യത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയായി തുടരും ഗിരിരാജ് സിങ് പറഞ്ഞു.

അതേസമയം, ഇന്ത്യ ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും ശക്തമായ സഖ്യം ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യമാണെന്ന് കാൺപൂരിൽ നിന്നുള്ള ബിജെപി എംപി രമേഷ് അവസ്‌തി പറഞ്ഞു. നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്നും, പ്രധാനമന്ത്രി എന്ത് തീരുമാനമെടുത്താലും ഒപ്പമുണ്ടാകുമെന്ന് എല്ലാ നേതാക്കളും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സഖ്യം തന്നെ അഞ്ച് വർഷം രാജ്യം ഭരിക്കും. പ്രതിപക്ഷത്തിൻ്റെ ജോലി ചോദ്യം ചോദിക്കല്‍ മാത്രമായിരിക്കുമെന്നും രമേഷ് അവസ്‌തി പറഞ്ഞു.

Also Read: 'രാജ്യത്തെ അതിവേഗം മുന്നോട്ട് നയിക്കും, യുവാക്കള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും':നരേന്ദ്ര മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.