ETV Bharat / bharat

'ജനങ്ങള്‍ക്കുവേണ്ടി രാജിവയ്‌ക്കാന്‍ തയ്യാര്‍, ഡോക്‌ടർമാർ ചർച്ചയ്ക്ക് എത്തുന്നില്ല'; മമത ബാനര്‍ജി - Mamata Banerjee Reacts

author img

By ETV Bharat Kerala Team

Published : Sep 12, 2024, 9:55 PM IST

ഡോക്‌ടര്‍മാരുടെ പ്രതിഷേധത്തിനിടെ രാജിസന്നദ്ധത അറിയിച്ച് ബംഗാള്‍ മുഖ്യമന്ത്രി. ജനങ്ങള്‍ക്ക് വേണ്ടി താന്‍ രാജിവയ്‌ക്കാന്‍ തയ്യാര്‍. ട്രെയിനി ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ തനിയ്‌ക്കും നീതി വേണമെന്നും മമത ബാനര്‍ജി പറഞ്ഞു.

MAMATA READY TO RESIGN  MAMATA BANERJEE RESIGNATION  രാജിവയ്‌ക്കാന്‍ തയ്യാറെന്ന് മമത  KOLKATA DOCTOR RAPE MURDER
Mamata Banerjee (ANI)

ന്യൂഡൽഹി : ആര്‍ജി കര്‍ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ടുളള ജൂനിയര്‍ ഡോക്‌ടര്‍മാരുടെ പ്രതിഷേധത്തിനിടെ രാജിസന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനങ്ങള്‍ക്ക് വേണ്ടി താന്‍ രാജിവയ്‌ക്കാന്‍ തയ്യാറെന്ന് മമത ബാനര്‍ജി പറഞ്ഞു. ആർജി കർ ആശുപത്രിയില്‍ ട്രെയിനി ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത കൊലപ്പെടുത്തിയ സംഭവത്തിൽ തനിക്കും നീതി വേണമെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.

ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിശ്ചിതത്വം ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച ബംഗാളിലെ ജനങ്ങളോട് താൻ ക്ഷമ ചോദിക്കുന്നു എന്നും മമത പറഞ്ഞു. പ്രതിഷേധവുമായി മുന്നോട്ടുപോകുന്ന ജൂനിയര്‍ ഡോക്‌ടര്‍മാര്‍ നബന്നയിൽ വന്നിരുന്നു. എന്നാല്‍ ഒരു കൂടിക്കാഴ്‌ചയ്‌ക്ക് അവര്‍ തയ്യാറായില്ല.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കഴിഞ്ഞ മൂന്ന് ദിവസമായി താന്‍ പരിശ്രമിക്കുന്നു. പക്ഷേ ഡോക്‌ടർമാർ ചർച്ച നടത്താൻ തയ്യാറായില്ല. അവര്‍ തന്‍റെ ഉദ്ദേശങ്ങള്‍ മനസിലാക്കുന്നില്ലെന്നും മമത പറഞ്ഞു. ഡോക്‌ടര്‍മാരോട് ജോലിയിലേക്ക് മടങ്ങാനും മമത അഭ്യർഥിച്ചു.

Also Read: മുഖ്യമന്ത്രി നുണ പറയുകയാണ്; പണം വാഗ്‌ദാനം ചെയ്തിട്ടില്ലെന്ന മമതയുടെ വാദം തള്ളി കൊല്ലപ്പെട്ട ഡോക്‌ടറുടെ അമ്മ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.