ETV Bharat / bharat

'കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കും, നാലാംഘട്ട ചർച്ച ഞായറാഴ്‌ച' ; സമരത്തിൽ പ്രതികരിച്ച് അനുരാഗ് താക്കൂർ - കർഷക സമരം

മൂന്ന് കേന്ദ്രമന്ത്രിമാർ കർഷക നേതാക്കളുമായി ഇന്നലെ ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കാണാതെ പിരിഞ്ഞിരുന്നു. എന്നാൽ ഇതിനുപിന്നാലെ നാലാംഘട്ട ചർച്ച ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു

Union Minister Anurag Thakur  Farmers Protest Live Updates  അനുരാഗ് താക്കൂർ  കർഷക സമരം  ഗ്രാമീൺ ഭാരത് ബന്ദ്
Farmers Protest
author img

By ETV Bharat Kerala Team

Published : Feb 16, 2024, 10:51 PM IST

ന്യൂഡൽഹി : കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ച് ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു. കർഷകരുമായുളള അടുത്ത ചർച്ച ഞായറാഴ്‌ച നിശ്ചയിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു (Union Minister Anurag Thakur On Farmers Protest). കർഷകരുമായുളള അടുത്ത ചർച്ച നല്ല അന്തരീക്ഷത്തിൽ നടക്കുമെന്നും കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി കർഷകർക്കായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പീയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരുടെ സംഘം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ സാന്നിധ്യത്തിൽ സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്‌ദൂർ മോർച്ച തുടങ്ങി 17 സംഘടനകളുടെ നേതാക്കളുമായി ഇന്നലെ മൂന്നാം വട്ടവും ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ച ഫലം കണ്ടില്ലായിരുന്നു.

അതേസമയം കേന്ദ്രസർക്കാരിന്‍റെ നയങ്ങളിൽ പ്രതിഷേധിച്ച് കർഷകർ ദേശവ്യാപകമായി നടത്തുന്ന പണിമുടക്കായ ‘ഗ്രാമീൺ ഭാരത് ബന്ദ്’ വിവിധ സംസ്ഥാനങ്ങളിൽ ആചരിച്ചു. പഞ്ചാബ് റോഡ്‌വേയ്‌സ്, പിആർടിസി എംപ്ലോയീസ് യൂണിയന്‍ എന്നിവ ചേർന്ന് ഭാരത് ഗ്രാമീണ്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതിനാൽ ലുധിയാനയിൽ വെള്ളിയാഴ്‌ച പഞ്ചാബ് റോഡ്‌വേസ് ബസ് സർവീസ്‌ ഉണ്ടായില്ല.

എന്നാൽ ലുധിയാനയിൽ ഗ്രാമീൺ ഭാരത് ബന്ദിൻ്റെ ആഘാതം കണ്ടിട്ടില്ല. പതിവുപോലെ കടകളും മിക്ക സ്‌കൂളുകളും തുറന്ന് പ്രവർത്തിച്ചു. വെള്ളിയാഴ്‌ച അംബാലയ്ക്ക് സമീപമുള്ള ശംഭു അതിർത്തിയിലെ ബാരിക്കേഡുകൾക്ക് നേരെ നീങ്ങിയ കർഷകരെ പിരിച്ചുവിടാൻ ഹരിയാന പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അന്തർസംസ്ഥാന അതിർത്തികളിൽ ഇപ്പോഴും സുരക്ഷ തുടരുകയാണ്.

'ഡൽഹി ചലോ' മാർച്ചിനായി ദേശീയ തലസ്ഥാനത്തേക്ക് പോകുന്നതിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ് കർഷകർ. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ രണ്ട് പോയിന്‍റുകളിൽ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘർഷം ഇപ്പോഴും തുടരുകയാണ്. അതേസമയം ഹരിയാനയിലെ അംബാലയ്ക്ക് സമീപമുള്ള ശംഭു അതിർത്തിയിൽ പ്രതിഷേധിച്ച 63 കാരനായ ഒരു കർഷകൻ ഇന്ന് ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

രാവിലെ നെഞ്ചുവേദനയെ തുടർന്ന് ജിയാൻ സിംഗിനെ പഞ്ചാബിലെ രാജ്‌പുരയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് പട്യാലയിലെ രജീന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്‌ടർമാർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.