ETV Bharat / bharat

വോട്ടെണ്ണല്‍ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പൂര്‍ണ സജ്ജമായി ഇടിവി ഭാരത് - etv bharat set for counting day

വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോള്‍ വിശദമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ പൂര്‍ണ സജ്ജമായി ഇടിവി ഭാരത്.

ഇടിവി ഭാരത്  വോട്ടെണ്ണല്‍ വിവരങ്ങള്‍  LOK SABHA ELECTION 2024  COUNTING DAY
വോട്ടെണ്ണല്‍ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പൂര്‍ണ സജ്ജമായി ഇടിവി ഭാരത് (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 3, 2024, 10:35 PM IST

Updated : Jun 3, 2024, 11:09 PM IST

ഹൈദരാബാദ്: വോട്ടെണ്ണല്‍ വിവരങ്ങള്‍ തല്‍സമയം നിങ്ങളിലേക്കെത്തിക്കാന്‍ ഇടിവി ഭാരത് സജ്ജമായിക്കഴിഞ്ഞു. ഇന്ത്യയിലെ 543 ലോക്‌സഭ മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഞങ്ങളുടെ പ്രതിനിധികള്‍ നല്‍കുന്ന ആധികാരികമായ ലീഡ് വിവരങ്ങള്‍ 13 ഭാഷകളിലുള്ള ഇ ടിവി ഭാരത് വാര്‍ത്താ പോര്‍ട്ടലുകളിലുടെ നിങ്ങളിലേക്കെത്തും.

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ വാര്‍ത്താ നെറ്റ് വര്‍ക്കായ ഇടിവി ഭാരതിനൊപ്പം കൃത്യമായ വോട്ടെണ്ണല്‍ വിവരങ്ങളും ഫല സൂചനകളും നിങ്ങള്‍ക്കറിയാനാവും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ലീഡ് നില തല്‍സമയം പ്രത്യേക ആപ്പ് വഴി ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലുള്ള ഭാരത് ഡിസൈഡ്‌സ് കണ്‍ട്രോള്‍ റൂമിലെത്തും. അടുത്ത അഞ്ച് വര്‍ഷം ഇന്ത്യ ഭരിക്കുന്നത് ആരെന്നറിയാനുള്ള കൃത്യമായ ദേശീയ ചിത്രം ഇടിവി ഭാരത് ഡോട്ട് കോമില്‍ എളുപ്പത്തില്‍ ലഭ്യമാകും.

ഫലസൂചനകള്‍ മാറുന്നതിനനുസരിച്ച് ഏറ്റവും പുതിയ അപ്ഡേറ്റഡ് വിവരങ്ങള്‍ നിങ്ങളിലേക്കെത്തും. ഒപ്പം നിര്‍ണായക മണ്ഡലങ്ങളിലെ ലീഡ് നിലകള്‍, പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ വിവരങ്ങള്‍, സംസ്ഥാനതലത്തിലുള്ള കക്ഷികളുടെ പ്രകടനം എന്നിവ വിശദമാക്കുന്ന ആകര്‍ഷകമായ ഗ്രാഫിക്‌സുകളും ഇടിവി ഭാരത് പ്രത്യേക തെരഞ്ഞെടുപ്പ് പേജില്‍ ലഭ്യമാകും. കേരളത്തിലെ 20 മണ്ഡലങ്ങളിലും നിന്നുള്ള സ്ഥാനാര്‍ത്ഥികളുടെ വോട്ട് നില തല്‍സമയം ഇടിവി ഭാരത് നിങ്ങളിലേക്കെത്തിക്കും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും തെളിയുന്ന രാഷ്ട്രീയ ചിത്രം, വിഐപി മണ്ഡലങ്ങളിലെ പോരാട്ടം എന്നിവയും സ്പെഷ്യല്‍ പേജില്‍ ലഭ്യമാണ്. ബഹളങ്ങളില്‍ നിന്നകന്ന് രാജ്യത്ത് തെളിയുന്ന രാഷ്ട്രീയ ചിത്രം മനസ്സിലാക്കുകയാണ് ലക്ഷ്യമെങ്കില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ഇടിവി ഭാരത് തന്നെ നിങ്ങള്‍ക്ക് ആശ്രയിക്കാവുന്ന വിശ്വസനീയ വാര്‍ത്താ സ്രോതസ്സ്.

തല്‍സമയ വിവരങ്ങള്‍ക്ക് പുറമേ ഇഴകീറിയുള്ള തെരഞ്ഞെടുപ്പ് വിശകലനങ്ങള്‍, 2024 പൊതുതെരഞ്ഞെടുപ്പിനെ സ്വാധീനിച്ച രാഷ്ട്രീയ വഴിത്തിരിവുകള്‍, ഏഴു ഘട്ട തെരഞ്ഞെടുപ്പുകളുടെ ഓരോ ഘട്ടത്തിലും ജനവിധി ആര്‍ക്കൊപ്പമായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിശകലന റിപ്പോര്‍ട്ടുകളും നേതാക്കളുടെ പ്രതികരണങ്ങളും സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളും സംസ്ഥാനങ്ങളില്‍ മാറി മറിയുന്ന രാഷ്ട്രീയ ചിത്രങ്ങളും ഒക്കെ വിശദമായി ഇവിടെ വായിക്കാം.

Also Read: വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം; കാശി മുതല്‍ തെക്ക്‌ അനന്തപുരി വരെ, രാജ്യം ഉറ്റുനോക്കുന്ന മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും

Last Updated : Jun 3, 2024, 11:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.