തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം വരും മണിക്കൂറുകളിൽ ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാത്രി പിൻവലിച്ച ചുഴലിക്കാറ്റ് മുന്നറിയിപ്പാണ് ഇപ്പോൾ വീണ്ടും പുറപ്പെടുവിച്ചിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം നാളെ ഉച്ചക്ക് ശേഷം പുതുചേരിക്ക് സമീപം കര തൊടുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. കരതൊടുമ്പോൾ 90 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ടാകുമെന്നും വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്ര എന്നിവിടങ്ങളിൽ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദത്തിൻ്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതേസമയം തമിഴ്‌നാട്ടില്‍ മഴ സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. പുതുച്ചേരിയില്‍ വെള്ളി, ശനി ദിവസങ്ങളില്ലും അവധിയാണ്. അപകടസാധ്യതാ മേഖലകളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ സ്ഥലത്തുണ്ട്. അപകട മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു.