ജബൽപൂർ: 2014 ന് ശേഷമാണ് ഇന്ത്യക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണ റണാവത്തിൻ്റെ പരാമർശത്തിൽ നോട്ടിസ് അയച്ച് എംപി - എംഎൽഎ കോടതി. പരാമർശത്തെ ചോദ്യം ചെയ്‌തുകൊണ്ട് അഭിഭാഷകനായ അമിത് കുമാർ സാഹു നൽകിയ ഹർജിയിലാണ് മധ്യപ്രദേശ് ജബൽപൂരിലെ പ്രത്യേക കോടതി നോട്ടിസ് അയച്ചത്. 2021-ൽ അധാർതാൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടപടിയൊന്നും ഉണ്ടാകാത്തതിനെത്തുടർന്നാണ് ഹർജി നൽകാനായി തീരുമാനിച്ചതെന്ന് സാഹു പറഞ്ഞു.
പിന്നീട് പൊലീസ് സൂപ്രണ്ടിന് പരാതി നൽകുകയും തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൻ്റെ അടുത്ത വാദം നവംബർ 5ന് നടക്കും. നിരവധി സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിന് ശേഷമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. എന്നാൽ ആ സ്വാതന്ത്യം ഇന്ത്യക്ക് ലഭിച്ച ഭിക്ഷയാണെന്ന് കങ്കണ പറഞ്ഞിരുന്നു.
Also Read: 'നമുക്ക് രാഷ്‌ട്ര പിതാവില്ല'; വീണ്ടും വിവാദ പരാമര്‍ശവുമായി കങ്കണ റണാവത്, രൂക്ഷ വിമര്‍ശനം