ന്യൂഡൽഹി: സെബിയ്ക്കെതിരെ ഹിൻഡൻബർഗും കോൺഗ്രസും ചേർന്ന് ഗൂഢ ലക്ഷ്യത്തോടെ ആക്രമണം നടത്തിയിട്ടുണ്ടെന്നത് വ്യക്തമാണെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ലോകത്തിലെ അതിവേഗം വളരുന്നതും ഏറ്റവും ശക്തമായതുമായ സാമ്പത്തിക സംവിധാനങ്ങളിലൊന്നിനെ അപകീർത്തിപ്പെടുത്താനും അസ്ഥിരപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയിൽ കുഴപ്പങ്ങൾ സൃഷ്‌ടിക്കാനുമാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
സെബിയെ അപകീർത്തി പെടുത്താനും കുഴപ്പങ്ങൾ സൃഷ്‌ടിച്ച് അതുവഴി നിക്ഷേപകരെ പിന്തിരിപ്പിച്ച് നഷ്‌ടം ഉണ്ടാക്കുകയെന്നുമുള്ള ലക്ഷ്യമിട്ടുകൊണ്ടാണ് കോൺഗ്രസ് നുണകൾ പ്രചരിപ്പിക്കുന്നത്. താൻ ഈ റിപ്പോർട്ട് വായിച്ചതാണ്. പലപ്പോഴും പറഞ്ഞതാണ് വീണ്ടും വീണ്ടും പറയുന്നത്. നിരവധി ആഗോള ശക്തിയുടെ സഹായത്തോടു കൂടി രാജ്യത്തിന്‍റെ വളർച്ചയെ മന്ദഗതിയിലാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിനു തങ്ങൾ അനുവദിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ എക്‌സിലെ പോസ്‌റ്റിൽ പറഞ്ഞു.
Lets be clear - this attack on @SEBI_India by a foreign bank #Hindenburg, is an obvious partnership wth the Cong and has a ominous motive and goal.
— Rajeev Chandrasekhar 🇮🇳 (@RajeevRC_X) August 11, 2024
To destabilize, discredit one of the worlds strongest financial systems and create chaos in worlds fastest growing Ecinomy ie…
അതേസമയം രാജ്യത്ത് സാമ്പത്തിക അസ്ഥിരതയും അരാജകത്വവും സൃഷ്‌ടിക്കുന്നതിനായി കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ഗൂഢാലോചന നടത്തുന്നുവെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി ആരോപിച്ചു. സെബി ചെയർപേഴ്‌സണെതിരായ ഹിൻഡൻബർഗിൻ്റെ ആരോപണം തങ്ങൾ തള്ളിക്കളഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം അദാനി ഗ്രൂപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച കമ്പനിയ്ക്കെതിരെ ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാർട്ടികളും ഈ ആരോപണം ഏറ്റെടുക്കുകയായിരുന്നു. സാമ്പത്തിക മേഖലയിൽ അരാജകത്വവും അസ്ഥിരതയും ഉണ്ടാക്കാൻ അവർ ആഗ്രഹിച്ചിരുന്നു. ആരോപണത്തിന് പിന്നിലെ ഗൂഡാലോചന ഇപ്പോൾ വ്യക്തമാണെന്നും സുധാംശു ത്രിവേദി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
പാർലമെൻ്റ് സമ്മേളനം നടക്കുന്നതിനു മുൻപോ അതിനിടയിലോ ആണ് വിദേശത്ത് നിന്നും ഇത്തരം നിർണായക റിപ്പോർട്ടുകൾ പുറത്തുവിടുന്നത്. ഈ റിപ്പോർട്ടുകളെ കുറിച്ച് പ്രതിപക്ഷ നേതാക്കൾക്ക് നേരത്തെ അറിവുണ്ടായിരുന്നു. തിങ്കളാഴ്‌ച അവസാനിക്കാനിക്കേണ്ടിയിരുന്ന പാർലമെൻ്റ് വർഷകാല സമ്മേളനം ഒരു പ്രവൃത്തി ദിവസം മുൻപേ അവസാനിപ്പിച്ചതായും ത്രിവേദി കൂട്ടിച്ചേർത്തു.
Also Read: രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കലില്‍ മുഖ്യ പ്രതി ബിജെപി: സഞ്ജയ് റാവത്ത്