ETV Bharat / bharat

മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി - sc on bail plea of arvind kejriwal

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയിൽ വാദം തുടങ്ങി. മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‌വിയാണ് കെജ്‌രിവാളിന് വേണ്ടി കോടതിയിൽ ഹാജരായത്. സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിലെ അറസ്‌റ്റിനും റിമാൻഡിനുമെതിരെയാണ് കെജ്‌രിവാള്‍ കോടതിയിലെത്തിയത്.

DELHI EXCISE POLICY CASE  ARVIND KEJRIWAL BAIL  ARVIND KEJRIWAL EXCISE POLICY CASE  മദ്യനയ അഴിമതി കേസ്
Delhi CM Arvind Kejriwal (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 5, 2024, 3:28 PM IST

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ റിമാന്‍ഡിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയിൽ വാദം തുടങ്ങി. സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിലെ അറസ്‌റ്റും റിമാൻഡും നിയമ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലും സുപ്രീംകോടതി വാദം കേൾക്കും. മദ്യനയ അഴിമതി കേസിൽ അന്വേഷണം ആരംഭിച്ച് രണ്ട് വർഷത്തോളം സിബിഐ തന്നെ അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ അറിയിച്ചു. മാത്രമല്ല ഇഡി ഫയൽ ചെയ്‌ത കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം ജൂൺ 26നാണ് സിബിഐ തന്നെ അറസ്‌റ്റ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അറസ്‌റ്റിന് മുമ്പ് സിബിഐ കെജ്‌രിവാളിന് നോട്ടിസ് നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‌വി വ്യക്തമാക്കി. മാത്രമല്ല വിചാരണ കോടതി പുറപ്പെടുവിച്ച എക്‌സ്-പാർട്ട് ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തതെന്നും അഭിഷേക് സിങ്‌വി ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.

കെജ്‌രിവാൾ ഒരു ഭരണഘടന പ്രവർത്തകനാണെന്നും അദ്ദേഹം ഒളിച്ചോടി പോകുന്ന ആളല്ലെന്നും മുഖ്യമന്ത്രിക്ക് വേണ്ടി ജാമ്യാപേക്ഷ നൽകിയ അഭിഷേക് സിങ്‌വി കോടതിയിൽ പറഞ്ഞു. സിബിഐ എഫ്ഐആറിൽ കെജ്‌രിവാളിൻ്റെ പേരില്ലെന്നും അദ്ദേഹം അന്വേഷണ പരിധിവിട്ട് പോകുന്ന വ്യക്തിയല്ലെന്നും അഭിഷേക് സിങ്‌വി കൂട്ടിച്ചേർത്തു. കേസിൽ മുഖ്യമന്ത്രിക്ക് ഇടക്കാലജാമ്യം അനുവദിക്കണമെന്നും അദ്ദേഹം സമൂഹത്തിന് ഭീഷണിയല്ലെന്നും മുതിർന്ന അഭിഭാഷകൻ വ്യക്തമാക്കി.

മദ്യനയ അഴിമതി കേസ് വിശദ വിവരങ്ങൾ ഇങ്ങനെ: മദ്യനയ അഴിമതി കേസിൽ 2024 മാർച്ചിലാണ് അരവിന്ദ് കെജ്‌രിവാളിനെതിരെ നടപടി സ്വീകരിച്ചത്. സുപ്രീംകോടതിയും വിചാരണ കോടതിയും ഇതിനകം തന്നെ മുഖ്യമന്ത്രിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഓഗസ്‌റ്റ് 23ന് സിബിഐയെ സുപ്രീംകോടതി അനുവദിക്കുകയും പുനഃപരിശോധന ഹർജി നൽകാൻ കെജ്‌രിവാളിന് രണ്ട് ദിവസത്തെ സമയം നൽകുകയും ചെയ്‌തിരുന്നു.

ജാമ്യം നിഷേധിച്ചതിനെ ചോദ്യം ചെയ്‌തും കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌തതിനെതിരെയും കെജ്‌രിവാൾ രണ്ട് വ്യത്യസ്‌ത ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നത്. തൻ്റെ അറസ്‌റ്റ് ശരിവച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെയും അദ്ദേഹം ചോദ്യം ചെയ്‌തു.

ഇഡിയുടെ കസ്‌റ്റഡിയിലിരിക്കെ ജൂൺ 26നാണ് കെജ്‌രിവാളിനെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. ഓഗസ്‌റ്റ് 14ന് കേസിൽ കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകാൻ സുപ്രീംകോടതി വിസമ്മതിക്കുകയും അറസ്‌റ്റിനെ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജിയിൽ അന്വേഷണ ഏജൻസിയോട് പ്രതികരണം തേടുകയും ചെയ്‌തിരുന്നു. മുഖ്യമന്ത്രിയുടെ അറസ്‌റ്റ് നിയമപരമാണെന്ന് ഓഗസ്‌റ്റ് 5ന് ഡൽഹി ഹൈക്കോടതി ശരിവച്ചിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സിബിഐ നടപടികളിൽ ദുരുദ്ദേശ്യമൊന്നുമില്ലെന്നും അറസ്‌റ്റിന് ശേഷം മൊഴി നൽകാൻ ധൈര്യം കാണിച്ച സാക്ഷികളെ എഎപി മേധാവിക്ക് സ്വാധീനിക്കാൻ കഴിയുമെന്ന വാദം ശരിയാണെന്നും കോടതി പറഞ്ഞു. കേസിൽ സ്ഥിരം ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാൻ ഹൈക്കോടതി കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു.

2022ൽ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്നാണ് എക്സൈസ് നയം റദ്ദാക്കിയത്. അത് പിന്നീട് പരിഷ്‌കരിച്ചപ്പോൾ ക്രമക്കേടുകളും ലൈസൻസ് ഉടമകൾക്ക് അനർഹമായ ആനുകൂല്യങ്ങളും നൽകിയതായി കണ്ടെത്തിയെന്നാണ് സിബിഐയും ഇഡിയും പറയുന്നത്.

Also Read: ന്യൂഡൽഹി നിയമസഭ മണ്ഡലത്തില്‍ 7 കോടി രൂപയുടെ വികസന പദ്ധതി; അനുമതി നൽകി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.