ബെംഗളൂരു : ലൈംഗികാരോപണം നേരിടുന്ന ഹാസൻ എംപി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ 42-ാം എസിഎംഎം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ബ്ലൂ കോർണർ പുറപ്പെടുവിച്ചെങ്കിലും കണ്ടെത്താനായില്ല. റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നിയമനടപടി തടസമായി.
ഇതുവരെ സ്വീകരിച്ച നിയമനടപടികളെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇത് മനസിലാക്കിയാണ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഉത്തരവ് ഇറങ്ങിയതിനാൽ പെട്ടെന്ന് റെഡ് കോർണർ നോട്ടിസ് നൽകാനാകില്ല. ഈ നോട്ടിസ് നടപ്പാക്കണമെങ്കിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കണം. വിദേശത്തായിരിക്കുമ്പോൾ രേവണ്ണയെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ട് ഹോളനരസിപൂർ പൊലീസ് സ്റ്റേഷനിലും മറ്റ് സ്റ്റേഷനുകളിലും പ്രജ്വൽ രേവണിനെതിരെ കേസെടുത്തിട്ടുണ്ട്.
ALSO READ: പ്രജ്വല്‍ രേവണ്ണ ലൈംഗിക അതിക്രമ കേസ്; മുന്‍ ബിജെപി എംഎല്‍എയുടെ അനുയായികള്‍ അറസ്റ്റില്‍