ETV Bharat / automobile-and-gadgets

വയർലെസ് ചാർജിങ് സംവിധാനമുള്ള ഇന്ത്യയിലെ വില കുറഞ്ഞ ഫോൺ: ഇൻഫിനിക്‌സ് നോട്ട് 40 5G ഉടനെത്തും - INFINIX NOTE 40 5G LAUCH IN INDIA

author img

By ETV Bharat Kerala Team

Published : Jun 18, 2024, 3:44 PM IST

ഇൻഫിനിക്‌സ് നോട്ട് 40 5G പ്രവർത്തിക്കുന്നത് മാഗ്‌സേഫ് വയർലെസ് ചാർജിങ് സംവിധാനത്തിലാണ്. 15,999 രൂപയായിരിക്കും ഇന്ത്യയിലെ ഓഫർ വില.

INFINIX NOTE 40 5G LAUNCH  ഇൻഫിനിക്‌സ് നോട്ട് 40 5G  WIRELESS CHARGING CHEAPEST PHONE  MAGSAFE WIRELESS CHARGING
Infinix Note 40 5G (Official website of Infinix)

ന്ത്യയിൽ ഇൻഫിനിക്‌സ് നോട്ട് 40 5Gയുടെ ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചു. ഇൻഫിനിക്‌സ് നോട്ട് 40 പ്രോ 5G, നോട്ട് 40 പ്രോ പ്ലസ് 5G എന്നിവയ്‌ക്ക് ശേഷം വരുന്ന ഇൻഫിനിക്‌സ് നോട്ട് 40 സീരിസിലെ മൂന്നാമത്തെ ഫോണായ ഇൻഫിനിക്‌സ് നോട്ട് 40 5G ജൂലൈ 21നാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ഫ്ലിപ്‌കാർട്ട് വഴിയാകും നോട്ട് 40 5G ഇന്ത്യയിൽ ലഭ്യമാവുകയെന്ന് ഇൻഫിനിക്‌സ് അറിയിച്ചു.

പ്രത്യേകതകൾ:

  • വയർലെസ് ചാർജിങ് സംവിധാനമുള്ള ഇന്ത്യയിലെ വില കുറഞ്ഞ ഫോണുകളിൽ ഒന്ന്
  • ഇന്ത്യയിൽ ലോഞ്ച് ചെയ്‌ത ഇൻഫിനിക്‌സ് നോട്ട് 40 സീരിസിലെ മൂന്നാമത്തെ ഫോൺ
  • 120Hz ന്‍റെ AMOLED സ്‌ക്രീനുള്ള ഇന്ത്യയിലെ ആദ്യത്തെ ഫോൺ
  • 6.78 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ
  • 1300 nits ബ്രൈറ്റ്‌നെസ്
  • മീഡിയടെക് ഡൈമെൻസിറ്റി 7020 ചിപ്‌സെറ്റിന്‍റെ പ്രോസസർ
  • 108MP OIS പ്രൈമറി ക്യാമറ, രണ്ട് 2MP സെൻസറുകൾ, 32MP ഫ്രണ്ട് ക്യാമറ
  • 5,000mAh ബാറ്ററി, 45W വയർഡ് ഫാസ്റ്റ് ചാർജിങ്, 20W MagSafe വയർലെസ് ചാർജിങ്
  • ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14ൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ

ഇന്ത്യയിലെ വില: ഇൻഫിനിക്‌സ് നോട്ട് 40 5Gയുടെ ഇന്ത്യയിലെ ഓഫർ വില 15,999 രൂപയായിരിക്കും. ഇതിന്‍റെ യതാർത്ഥ വില ഓഫർ വിലയേക്കാൾ 1,500 മുതൽ 2,000 രൂപ വരെ അധികമായിരിക്കും. പ്രതിമാസം 1,333 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയിൽ ഫോൺ വാങ്ങാൻ കഴിയും.

അതിനാൽ ഇന്ത്യയിൽ 15,000 മുതൽ 20,000 രൂപ വരെ ആയിരിക്കാനാണ് സാധ്യത. ഇൻഫിനിക്‌സ് നോട്ട് 40 5G വയർലെസ് ചാർജിങ് സംവിധാനമുള്ള ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഫോണുകളിൽ ഒന്നാണ്. Note 40 Pro, Note 40 Pro+ 5G എന്നിവയിലുള്ള മാഗ്‌സേഫ് ചാർജിങ് സംവിധാനമാണ് Note 40 5Gയിലും ഉള്ളത്.

Also Read: സ്‌മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഇന്ത്യയില്‍ 'സ്‌മാര്‍ട്ട്'; കൂടുതല്‍ വിതരണം ഈ രാജ്യങ്ങളിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.