ഹൈദരാബാദ്: ജനപ്രിയ ഫാമിലി സ്‌കൂട്ടറായ ടിവിഎസ് ജൂപ്പിറ്ററിന്‍റെ സിഎൻജി വേരിയന്‍റ് ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ അവതരിപ്പിച്ചതായി ടിവിഎസ് മോട്ടോർസ്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് കമ്പനി ടിവിഎസ് ജൂപ്പിറ്ററിന്‍റെ സിഎൻജി മോഡൽ പ്രദർശിപ്പിച്ചത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്നതാണ് പുതിയ സ്‌കൂട്ടറെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ബജാജ് ഓട്ടോയുടെ ബജാജ് ഫ്രീഡം 125 മോഡലാണ് ലോകത്തിലെ ആദ്യത്തെ സിഎൻജി സ്‌കൂട്ടർ. ടിവിഎസ് ജൂപ്പിറ്ററിന്‍റെ സിഎൻജി വേരിയന്‍റ് പുറത്തിറക്കുന്നതോടെ ഇതും ഈ പട്ടികയിലെത്തും. ബജാജ് ഫ്രീഡം പോലെ തന്നെ ജൂപ്പിറ്റർ സിഎൻജിയും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ്, പെട്രോൾ എഞ്ചിനിലാണ് വരുന്നത്.
ജൂപ്പിറ്റർ സിഎൻജിയുടെ ഡിസൈൻ ജൂപ്പിറ്റർ 125 മോഡലിന് സമാനമാണ്. കാര്യമായ മാറ്റം വാഹനത്തിന് മുന്നിൽ നൽകിയിരിക്കുന്ന സിഎൻജി സ്റ്റിക്കർ മാത്രമാണ്. 9.5 ലിറ്ററിന്‍റെ 1.4 കിലോഗ്രാം ഭാരമുള്ള സിഎൻജി സിലിണ്ടറാണ് സീറ്റിനടിയിൽ ഘടിപ്പിച്ചിരിക്കുന്നത്. ബജാജ് ഫ്രീഡം സിഎൻജി പതിപ്പിലും സിഎൻജി സിലിണ്ടർ നൽകിയിരിക്കുന്നത് സീറ്റിനടിയിൽ തന്നെയാണ്. ഇതിനാൽ തന്നെ രണ്ട് സിഎൻജി സ്‌കൂട്ടറുകളിലും വാഹനത്തിനുള്ളിൽ സ്റ്റോറേജ് സ്‌പേസ് ലഭിക്കില്ല.
അതേസമയം ജൂപ്പിറ്റർ 125ന്‍റെ പെട്രോൾ വേരിയന്‍റിൽ 33 ലിറ്റർ ബൂട്ട് സ്‌പേസുണ്ട്. പെട്രോൾ പതിപ്പിലുള്ള പല സവിശേഷതകളും സിഎൻജി പതിപ്പിലും നിലനിർത്തിയിട്ടുണ്ട്. ഡിജി-അനലോഗ് ഡിസ്പ്ലേ, യുഎസ്ബി ചാർജർ ഘടിപ്പിച്ച ഫ്രണ്ട് ഏപ്രണിൽ ചെറിയ കബ്ബി, സ്റ്റാർട്ട്/സ്റ്റോപ്പ് ടെക്‌നോളജി എന്നിവയാണ് സിഎൻജി പതിപ്പിലെ പ്രധാന ഫീച്ചറുകൾ.
124.8 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ടിവിഎസ് ജൂപ്പിറ്റർ സിഎൻജി പതിപ്പിൽ ഉണ്ടായിരിക്കുക. 6,000 ആർപിഎമ്മിൽ 7.1 ബിഎച്ച്‌പി കരുത്തും 5,500 ആർപിഎമ്മിൽ 9.4 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് ഇതിലെ എഞ്ചിൻ. ജൂപ്പിറ്റർ 125 ന്‍റെ പെട്രോൾ വേരിയന്‍റുമായി താരതമ്യം ചെയ്യുമ്പോൾ സിഎൻജി വേരിയന്‍റിന് പവർ കുറവാണ്. എന്നാൽ മികച്ച മൈലേജും കുറഞ്ഞ എമിഷനും ആണ് ടിവിഎസ് ജൂപ്പിറ്റർ സിഎൻജി വേരിയന്‍റിന്‍റെ ഹൈലൈറ്റ്. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വില:
പുതിയ ടിവിഎസ് ജൂപ്പിറ്റർ സിഎൻജി പതിപ്പിന്‍റെ വില പെട്രോൾ വേരിയന്‍റുകൾക്ക് സമാനമാകാനാണ് സാധ്യത. ഏകദേശം 80,000 രൂപ മുതൽ 91,000 രൂപ വരെയായിരിക്കും വരാനിരിക്കുന്ന സിഎൻജി സ്‌കൂട്ടറിന്‍റെ എക്‌സ്-ഷോറൂം വില.
Also Read:
- സുരക്ഷയുടെ കാര്യത്തിൽ വിശ്വസിച്ച് വാങ്ങാം: ക്രാഷ് ടെസ്റ്റിൽ മികച്ച സുരക്ഷ റേറ്റിങ് നേടി മഹീന്ദ്രയുടെ ചുണക്കുട്ടികൾ
- എഞ്ചിന് തകരാറുണ്ടെങ്കിൽ ഉടൻ അറിയിക്കാൻ അലർട്ട് സിസ്റ്റം: പുത്തൻ ഫീച്ചറുകളുമായി ഹോണ്ടയുടെ പുതിയ ഡിയോ
- സുരക്ഷയിൽ വിട്ടുവീഴ്‌ചയില്ല: സുരക്ഷാ റേറ്റിങിൽ 5 സ്റ്റാറും നേടി സ്‌കോഡ കൈലാഖ്
- 400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ
- 400 സിസി സെഗ്‌മെൻ്റിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബൈക്കുകൾ: അതും താങ്ങാവുന്ന വിലയിൽ