Video | ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമം, യുവാവിന്‍റെ സാഹസം കലാശിച്ചത് അപകടത്തില്‍ ; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷന്‍
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-15529535-thumbnail-3x2-gdd.jpg)
ചെന്നൈ : നീങ്ങുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവാവിനെ യാത്രക്കാരന്‍റെ സഹായത്തോടെ രക്ഷിച്ച് റെയില്‍വേ സുരക്ഷാ ജീവനക്കാരന്‍. ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലായിരുന്നു സംഭവം. ഇതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്നുള്ള ശ്രീ പൂവരസനാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂർ എക്‌സ്പ്രസ് ട്രെയിനില്‍ കയറാന്‍ ശ്രമിച്ച യുവാവാണ് വണ്ടിയില്‍ തൂങ്ങിപ്പോയി പ്ലാറ്റ്‌ഫോമിലേക്ക് വീഴാനാഞ്ഞത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഉദ്യോഗസ്ഥനും മറ്റൊരാളും ചേര്‍ന്ന് യുവാവിനെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.