കനത്ത മഴ, വെള്ളപ്പൊക്കം: ജനം നോക്കി നില്‍ക്കെ ക്ഷേത്രം നദിയില്‍ ഒലിച്ചു പോയി - വീഡിയോ - വനദുര്‍ഗ ക്ഷേത്രം ഒലിച്ചുപോയി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-15965890-thumbnail-3x2-flood.jpg)
ആന്ധ്രാപ്രദേശില്‍ വെള്ളപ്പൊക്കത്തില്‍ ക്ഷേത്രം ഒലിച്ചുപോയി. ഈസ്റ്റ് ഗോദാവരി ജില്ലയിലെ പുരുഷോത്തപട്ടണത്തിലാണ് സംഭവം. ഗോദാവരി നദിയുടെ തീരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന 15 വര്‍ഷം പഴക്കമുള്ള വനദുര്‍ഗ ക്ഷേത്രമാണ് നദിയില്‍ ഒലിച്ചുപോയത്. ഗോദാവരി നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ശേഷം ക്ഷേത്രം ഒരുവശത്തേക്ക് ചരിഞ്ഞിരുന്നു. വൈകിട്ടോടെ ക്ഷേത്രം പൂര്‍ണമായും വെള്ളത്തിലേക്ക് ഇടിഞ്ഞ് വീഴുകയും നദിയില്‍ ഒലിച്ച് പോകുകയുമായിരുന്നു. പുരുഷോത്തപട്ടണത്തിലെ മണല്‍ ഖനനം മൂലമാണ് പുഴയോരത്ത് മണ്ണിടിച്ചിലുണ്ടായതെന്നാണ് പ്രദേശവാസികളുടെ ആരോപണം.