viral video: സോഷ്യൽ മീഡിയയിൽ തരംഗമായി 40 വർഷം പഴക്കമുള്ള കുടിലിന്‍റെ സ്ഥലംമാറ്റം - കുടിൽ സ്ഥാനമാറ്റം ബാർമർ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-14245188-thumbnail-3x2-ah.jpg)
40 വർഷം പഴക്കമുള്ള ഒരു കുടിലിനെ സ്ഥലം മാറ്റം നടത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. രാജസ്ഥാനിലെ ബാർമർ ജില്ലയിൽ പുർഖാറാം എന്നയാളുടെ ഉടമസ്ഥതയിലുള്ള കുടിലാണ് ഹൈഡ്ര ലിഫ്റ്റിങ് മെഷീനിന്‍റെ സഹായത്തോടെ ഒരിടത്തു നിന്നും പൊക്കി മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചത്. 40 വർഷം മുമ്പ് പുർഖാറാമിന്‍റെ മുത്തച്ഛൻ പണിത ഈ ഓല മേഞ്ഞ ഈ കുടിൽ ഇന്നും അദ്ദേഹം സംരക്ഷിച്ചു പോരുന്നു. ബാർമറിലെ ചുട്ടുപൊള്ളുന്ന വേനൽച്ചൂടിലും കുടിലിന്‍റെ ഉള്ളിലെ അന്തരീക്ഷം വളരെ തണുത്തതാണ്. ഇക്കാലത്ത് ഇത്തരമൊരു കുടിൽ പണിയുന്നതിന് ഏകദേശം 80,000 രൂപ ചെലവ് വരുമെന്ന് പുർഖാറാം പറയുന്നു.