പൗരത്വ ഭേദഗതി ബില്ലിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം - protest against citizenship bill
🎬 Watch Now: Feature Video
മലപ്പുറം: പൗരത്വ ഭേദഗതി ബില്ലിനെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. മമ്പാട് എം.ഇ.എസ് കോളേജില്‍ ആയിരത്തിലേറേ വിദ്യാർത്ഥികളാണ് പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നത്. വിദ്യാർഥികൾ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ രൂക്ഷ മുദ്രാ വാക്യങ്ങളാണ് പ്രതിഷേധ പ്രകടനത്തില്‍ ഉയര്‍ന്നത്. മമ്പാട് കോളജിൽ നിന്നും ആരംഭിച്ച പ്രകടനം മമ്പാട് ടൗണിലാണ് സമാപിച്ചത്. മലയാളം വിഭാഗം മേധാവി രാജേഷ് മോൻജിയാണ് പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്‌തത്.