കാർഗിലും ഗാല്‍വാനും: സമാനതകൾ ഏറെയെന്ന് പ്രതിരോധ വിദഗ്‌ധൻ - കാർഗില്‍ ഓർമ്മ ദിവസം
🎬 Watch Now: Feature Video
കാർഗില്‍ യുദ്ധവും ലഡാക്കിലെ ചൈനീസ് നുഴഞ്ഞു കയറ്റവുമായി സമാനതകളുണ്ടെന്ന് പ്രതിരോധ വിദഗ്‌ധൻ വിക്രം ജിട്ട് സിംഗ്. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം.
ബറ്റാലിക് മേഖലയില്‍ മേയ് മൂന്നിനാണ് കാർഗില്‍ കടന്നുകയറ്റം കണ്ടെത്തിയത്. ഗല്‍വാൻ മേഖലയില്‍ മെയ് അഞ്ചിനാണ് ചൈന കടന്നുകയറ്റം നടത്തിയത്. നിയന്ത്രിത രേഖയില്‍ നിന്ന് പിന്മാറാത്ത പക്ഷം പാകിസ്ഥാവുമായി ചർച്ച നടക്കില്ലെന്ന് 1999ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സർക്കാർ, പാക് വിദേശകാര്യ മന്ത്രി സർതാജ് അസീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ സൈനിക ശക്തി പ്രയോഗിച്ചിട്ടില്ല. നയതന്ത്ര നീക്കവും രാഷ്ട്രീയവുമാണ് സ്ഥിതി പുനസ്ഥാപിക്കാൻ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാർഗില്‍ യുദ്ധകാലത്തെ റിപ്പോർട്ടിങ്ങിന്‍റെ അനുഭവങ്ങളും അദ്ദേഹം അഭിമുഖത്തില്‍ പങ്കുവച്ചു.