video: സിദ്ദു മൂസേവാല കൊലപാതകം; തോക്കുമേന്തി പ്രതികൾ, വീഡിയോ പുറത്ത് - സിദ്ദു മൂസേവാല കൊലക്കേസിലെ പ്രതികളുടെ വീഡിയോ
🎬 Watch Now: Feature Video

സിദ്ദു മൂസേവാല കൊലക്കേസ് പ്രതികൾ തോക്കുകളുമായി വാഹനത്തിൽ സഞ്ചരിക്കുന്ന വീഡിയോ പുറത്ത്. കേസിൽ പിടിയിലായ അങ്കിത് സിർസ, പ്രിയവ്രത്, കപിൽ, സച്ചിൻ ഭിവാനി, ദീപക് എന്നിവരുടെ വീഡിയോയാണ് പുറത്ത് വന്നത്. സംഘത്തിനൊപ്പം കാറിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പ്രതികളിൽ ഒരാൾ പകർത്തിയതാണ് വീഡിയോ. പ്രതികൾ പത്തോളം തോക്കുകൾ കൈവശം വച്ചിരിക്കുന്നതും അവ അപകടകരമായ രീതിയിൽ ക്യാമറക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.