പ്രണയത്തിന്‍റെ പേരിൽ സദാചാര ആക്രമണം; രാജസ്ഥാനിൽ നാട്ടുകാർ യുവാവിനെ തല്ലിച്ചതച്ചു - രാജസ്ഥാൻ
🎬 Watch Now: Feature Video
ജയ്‌സൽമീർ (രാജസ്ഥാൻ): പ്രണയ ബന്ധം ആരോപിച്ച് യുവാവിനെ നാട്ടുകാർ തല്ലിച്ചതച്ചു. രാജസ്ഥാനിലെ ജയ്‌സൽമീരിൽ ഇന്നലെയാണ്(02.09.2022) മനുഷ്യത്വരഹിതമായ സംഭവം നടന്നത്. നാട്ടുകാർ യുവാവിന്‍റെ തുണിയുരിയുകയും മുടി മുറിക്കുകയും ചെയ്യുന്ന ദൃശ്യം പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കൂടാതെ നാട്ടുകാര്‍ യുവാവിന്‍റെ ബൈക്ക് കത്തിക്കുകയും യുവാവിനെ ഭീകരമായി മർദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗ്രാമത്തിലെ ഒരു യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. യുവതിയെ കാണാൻ ഇയാൾ പതിവായി ഇവിടെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം യുവാവ് എത്തിയപ്പോൾ 15 ഓളം പേരടങ്ങുന്ന ആൾക്കൂട്ടം യുവാവിനെ ആക്രമിക്കുകയായിരുന്നു. എന്നാൽ യുവാവ് വിവാഹിതനാണെന്നാണ് നാട്ടുകാർ പറയുന്നത്.