മരം ലോഡുമായെത്തിയ ലോറി മറിഞ്ഞ് അപകടം ; വീഡിയോ - accident news
🎬 Watch Now: Feature Video
മലപ്പുറം: നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയില്‍ മരം ലോഡുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ആളപായമില്ല. ഇന്ന് (ഓഗസ്റ്റ് 23) വൈകിട്ടാണ് സംഭവം. മേലാറ്റൂരില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ലോഡുമായി പോകും വഴി ഉച്ചാരക്കടവില്‍വച്ച് വളവ് തിരിയുന്നതിനിടെ മറിയുകയായിരുന്നു. അപകടത്തില്‍ സമീപത്തെ മതിലിന് കേടുപാടുകള്‍ സംഭവിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.