കാസർകോട് മനുഷ്യമഹാശൃംഖല; ആദ്യ കണ്ണിയായി എസ്ആർപി - മനുഷ്യമഹാശൃംഖല
🎬 Watch Now: Feature Video
കാസർകോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ ആദ്യ കണ്ണിയായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച ശൃംഖലയിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ, പി.കരുണാകരൻ, എകെജിയുടെ മകൾ ലൈല തുടങ്ങിയവരും കണ്ണികളായി. സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ചന്ദ്രഗിരിപ്പാത വഴി 45 കിലോമീറ്ററിലാണ് മനുഷ്യ മഹാ ശൃംഖല അണിനിരന്നത്. കാസര്‍കോട് ഒന്നര ലക്ഷത്തിലധികം ആളുകൾ ശൃംഖലയുടെ ഭാഗമായെന്നാണ് പ്രാഥമിക കണക്ക്.