നാടിനെ വിറപ്പിക്കുന്ന കാട്ടാനക്കൂട്ടത്തെ കാണാം: വൈദ്യുതി വേലിയും തീപന്തവും നിസാരം

🎬 Watch Now: Feature Video

thumbnail
.ഒരിടവേളയ്‌ക്ക് ശേഷം കഞ്ചിക്കോട് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. ഒരാഴ്‌ചയായി വനയോര മേഖലയെ വിറപ്പിച്ച്‌ 13 കാട്ടാനകള്‍ ഐഐടിക്ക് സമീപത്തെ വനത്തിൽ തമ്പടിച്ചിരിക്കുകയാണ്. കൂട്ടംതെറ്റിയ ആനകൾ കോങ്ങാട്ടുപാടം, വേനോലി, നരകംപുള്ളി, കുരുടിക്കാട്, ചുള്ളിമട ഭാഗങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട്. കൃഷിയിറക്കിയ പാടങ്ങളിൽ ഉള്‍പ്പെടെ കനത്ത നാശനഷ്‌ടമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഏക്കർ കണക്കിന് പച്ചക്കറിയും തെങ്ങും മാവും ഉൾപ്പെടെയുള്ളവ കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. പാടങ്ങളിലേക്കു കാട്ടാനക്കൂട്ടം എത്താതിരിക്കാൻ തീപന്തവും പടക്കവുമായി കർഷകർ കാവൽ കിടക്കുകയാണ്. അയ്യപ്പൻമല ഇറങ്ങിയാണ് കാട്ടാനക്കൂട്ടമെത്തിയിട്ടുള്ളത്. ഇവിടെ ഫെൻസിങ് ഉൾപ്പെടെ തകർത്തിട്ടുണ്ട്. കാട്ടാനകളെ ഉൾവനത്തിലേക്കു നീക്കാൻ വനംവകുപ്പും തീവ്ര ശ്രമത്തിലാണ്. പടക്കമെറിഞ്ഞും തീയിട്ടും ആനകൾ ജനവാസമേഖലയിലേക്കു ഇറങ്ങുന്നത് തടയുന്നുണ്ട്. പ്രതിരോധ നടപടി ഊർജിതമാക്കിയിട്ടും ഇവ ഉൾവനത്തിലേക്കു കയറാത്തതു വനംവകുപ്പിനെയും കർഷകരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.