മത്സ്യബന്ധന വലയില്‍ കുടുങ്ങിയത് വമ്പൻ മുതല! അമ്പരന്ന് മത്സ്യത്തൊഴിലാളികള്‍ - മത്സ്യബന്ധന വലയില്‍ കുടുങ്ങി മുതല
🎬 Watch Now: Feature Video
തെലങ്കാന: ജഗ്‌തിയാലിലെ ഇബ്രാഹിം പട്ടണത്തില്‍ മത്സ്യതൊഴിലാളികളുടെ വലയില്‍ മുതല കുടുങ്ങി. ഗ്രാമത്തിലെ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി കുളത്തില്‍ വിരിച്ചിട്ട വലയിലാണ് മുതല കുടുങ്ങിയത്. കുളത്തില്‍ വല വിരിച്ച് അല്പ സമയത്തിന് ശേഷം തിരികെയെത്തി വല കരയ്ക്ക് കയറ്റുമ്പോള്‍ ഭാര കൂടുതല്‍ അനുഭവപ്പെട്ടതോടെ ധാരാളം മീന്‍ ലഭിച്ചിട്ടുണ്ടെന്ന സന്തോഷത്തിലായിരുന്നു തൊഴിലാളികള്‍. എന്നാല്‍ വല കരയിലെത്തിച്ച് തുറന്ന് നോക്കുമ്പോഴാണ് തൊഴിലാളികള്‍ മുതലയെ കണ്ട് അമ്പരന്നത്. വലയിലകപ്പെട്ട മുതലയെ വലയുടെ കണ്ണികള്‍ മുറിച്ച് രക്ഷപ്പെടുത്തി അല്‌പ സമയത്തിനകം കുളത്തിലേക്ക് വിട്ടയച്ചു.