ഗോദാവരി കരകവിഞ്ഞപ്പോൾ ഗ്രാമം മുങ്ങി; വരന്‍റെ വീട്ടിലേക്ക് വള്ളത്തിൽ യാത്ര ചെയ്‌ത് വധുവും ബന്ധുക്കളും - Bride used boat to reach wedding destination
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-15829680-thumbnail-3x2-.jpg)
കൊനസീമ (ആന്ധ്രാപ്രദേശ്): കനത്ത മഴയിൽ ഗോദാവരി നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് വള്ളത്തിൽ വരന്‍റെ വീട്ടിലേക്ക് പോയി വധുവും ബന്ധുക്കളും. കൊനസീമ ജില്ലയിലെ പെദ്ദപട്ടണം ഗ്രാമത്തിലാണ് രസകരമായ കാഴ്‌ച. ഓഗസ്റ്റിൽ മഴയുണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് പെദ്ദപട്ടണം സ്വദേശിയായ പ്രശാന്തിയുടെയും മാലികിപുരം തുർപ്പുപാലം സ്വദേശി അശോക് കുമാറിന്‍റെയും വിവാഹം ജൂലൈയിൽ നിശ്ചയിച്ചത്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ മഴയിൽ പെദ്ദപട്ടണം ഗ്രാമം വെള്ളത്തിൽ മുങ്ങി. ഗ്രാമത്തിന് പുറത്തേക്ക് എത്താൻ മറ്റ് മാർഗങ്ങൾ ഇല്ലാതായതോടെയാണ് വള്ളത്തിൽ വരന്‍റെ വീട്ടിലേക്ക് എത്താൻ വധുവും കുടുംബവും തീരുമാനിച്ചത്. വള്ളത്തിൽ എട്ടിഗട്ടിലെത്തിയ ശേഷം റോഡ് മാർഗം പ്രശാന്തിയും കുടുംബവും വരന്‍റെ വീട്ടിലേക്ക് എത്തുകയായിരുന്നു.