യൂത്ത് കോൺഗ്രസ് പാലക്കാട് എസ്‌പി ഓഫിസിലേക്ക് മാർച്ച് നടത്തി - Palakkad District Committee
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-8588382-thumbnail-3x2-march.jpg)
പാലക്കാട്: യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്‌പി ഓഫിസിലേക്ക് മാർച്ച് നടത്തി. എൻഐഎ അന്വേഷണം ഭയന്ന് സെക്രട്ടറിയേറ്റിലെ ഫയലുകൾക്ക് തീ കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള പൊലീസ് അതിക്രമം അവസാനിപ്പിക്കുക, അഴിമതിക്കാർക്കും കള്ളക്കടത്തുകാർക്കും സംരക്ഷണ കവചം ഒരുക്കാൻ നടത്തിയ തീവെപ്പ് നാടകത്തിൽ സമഗ്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്.