വട്ടിയൂര്‍ക്കാവില്‍ ആത്മവിശ്വാസത്തോടെ മോഹന്‍കുമാര്‍ - udf candidate mohankumar news
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-4729519-thumbnail-3x2-bg.jpg)
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ കോൺഗ്രസ് പ്രചാരണത്തിന്‍റെ ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്ന മന്ദഗതി മാറിയെന്ന് യുഡിഎഫ് സ്ഥാനാർഥി ഡോ.കെ.മോഹൻകുമാർ. കോൺഗ്രസ് മുന്നേറുകയാണ്. എല്ലാ തലങ്ങളിലുമുള്ള പ്രവർത്തകരും ആത്മാർഥമായി രംഗത്തിറങ്ങി കഴിഞ്ഞു. തലമുറകളായി കൈമാറി വരുന്ന വിശ്വാസങ്ങൾ സംരക്ഷിക്കാനുള്ള ബാധ്യത യുഡിഎഫ് ഏറ്റെടുക്കും. വട്ടിയൂർകാവിൽ യുഡിഎഫിന്‍റെ വിജയം സുനിശ്ചിതമാണെന്നും മോഹൻകുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.