വാളയാർ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍റെ മനുഷ്യച്ചങ്ങല - Congress human chain
🎬 Watch Now: Feature Video
കൊല്ലം: വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍സ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. പൊലീസ് സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. പ്രതികൾ തെറ്റുകാരാണെന്ന് കോടതിക്ക് പ്രഥമ ദൃഷ്ടിയിൽ ബോധ്യപെട്ടിട്ടും തെളിവുകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കോ പ്രോസിക്യൂഷനോ കഴിഞ്ഞില്ല. കമ്യൂണിസ്റ്റുകാരായ പ്രതികൾക്ക് വേണ്ടി പാർട്ടിയും സർക്കാരും പ്രവർത്തിച്ചെന്നും അദ്ദേഹം ആരോപിച്ചു. കൊല്ലം കലക്ട്രേറ്റിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ വിവിധ മണ്ഡലം കമ്മിറ്റിയിൽ നിന്നായി നൂറോളം പ്രവർത്തകർ പങ്കെടുത്തു.