മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത സംഭവം; രാജ്യം ഫാസിസത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയെന്ന് കടകംപള്ളി
🎬 Watch Now: Feature Video
തിരുവനന്തപുരം: മംഗളൂരുവിൽ മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത സംഭവം രാജ്യം ഫാസിസത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വാർത്ത റിപ്പോർട്ട് ചെയ്തതിന് മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുന്നത് അടിയന്തരാവസ്ഥക്കാലത്ത് മാത്രമാണ് കണ്ടിട്ടുള്ളത്. മംഗളൂരുവിൽ നടക്കുന്നതിൽ ദുരൂഹതയുണ്ട്. അവിടെ പ്രതിഷേധക്കാരെ വെടിവെക്കേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു.