കോവളത്ത് വൻ സ്രാവ് തീരത്തടിഞ്ഞു - കോവളം
🎬 Watch Now: Feature Video
തിരുവനന്തപുരം: കോവളം തീരത്ത് അടിഞ്ഞ സ്രാവിനെ മത്സ്യത്തൊഴിലാളികളും ലൈഫ് ഗാർഡും ചേർന്ന് കടലിലേക്ക് തിരിച്ചയച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. 500 കിലോയോളം ഭാരം തോന്നിക്കുന്ന സ്രാവാണ് തീരത്തടിഞ്ഞത്.
വിനോദ സഞ്ചാരികൾ എത്താറുള്ള ഭാഗത്താണ് ഇതിനെ കണ്ടെത്തിയത്. സ്രാവ് ഇനത്തിൽപ്പെട്ടതാണെന്ന് മത്സ്യത്തൊഴിലാളികളാണ് അറിയിച്ചത്.