വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടർ കത്തി നശിച്ചു - മലപ്പുറം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-8142242-thumbnail-3x2-mlprmscooter.jpg)
മലപ്പുറം: താനൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടർ കത്തി നശിച്ച നിലയിൽ. താനൂർ ഒട്ടുംപുറം സ്വദേശി മുഹമ്മദ് റാഫിയുടെ സ്‌കൂട്ടറാണ് ഇന്ന് പുലർച്ചെ വീട്ടുമുറ്റത്ത് കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറത്ത് നിന്ന് വിരലടയാള വിദഗ്‌ധർ സംഭവസ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി. താനൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.