കാട്ടാകടയില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയും വാക്കേറ്റവും - എൽഡിഎഫ്-യുഡിഎഫ്
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-9804533-thumbnail-3x2-kattakada.jpg)
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യൻ കോളജിലെ ബൂത്തിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടല്‍. പുറത്തുനിന്നുള്ള സിപിഎം പ്രവര്‍ത്തകര്‍ കോളജിലെ ബൂത്തില്‍ കയറിയത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് തുടക്കം. ഇരു വിഭാഗവും തമ്മില്‍ വക്കേറ്റവും കയ്യാങ്കളിയുണ്ടായതോടെ മറ്റ് വാർഡുകളിലെ കോൺഗ്രസ് പ്രവർത്തകരും ഇവിടെക്കെത്തി. ഇത് സിപിഎമ്മും ചോദ്യം ചെയ്തു. തുടർന്നാണ് സംഘർഷം ശക്തമായത് .ഉന്നത പൊലീസ് സംഘമെത്തി മുഴുവൻ പേരെയും പുറത്താക്കി. ഇപ്പോൾ വോട്ടർമാരെ മാത്രമേ അകത്തേക്ക് വിടുന്നുള്ളൂ.