കുറ്റ്യാടിയിലെ പ്രതിഷേധം വൈകാരികതയെ തുടർന്നുള്ള പ്രതികരണം എന്ന് കടകംപള്ളി
🎬 Watch Now: Feature Video
തിരുവനന്തപുരം: കുറ്റ്യാടിയിലും പൊന്നാനിയിലും സിപിഎം പ്രവർത്തകർ തെരുവിൽ ഇറങ്ങിയത് വൈകാരിക പ്രതികരണത്തിൻ്റെ ഭാഗമെന്ന് കടകംപള്ളി സുരേന്ദ്രൻ. സഖാക്കൾക്ക് ഇപ്പോൾ തന്നെ കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്. വൈകാതെ തന്നെ അവർ വൈകാരികത്വത്തിൽ നിന്ന് പുറത്തു വരുമെന്നും കടകംപള്ളി പറഞ്ഞു. പി.സി. ചാക്കോ കോൺഗ്രസ് വിട്ടത് കോൺഗ്രസിൻ്റെ തകർച്ചയുടെ ആക്കം കൂട്ടി എന്നും അദ്ദേഹം പ്രതികരിച്ചു. കഴക്കൂട്ടം നിയമസഭ മണ്ഡലത്തിൻ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ച് കൊണ്ടായിരുന്നു കടകംപള്ളിയുടെ പ്രതികരണo.