തരംതാഴ്ത്തിയത് സംബന്ധിച്ച അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് - എ.ഡി.ജി.പിയായി തരംതാഴ്ത്തി
🎬 Watch Now: Feature Video
പാലക്കാട്: എ.ഡി.ജി.പിയായി തരംതാഴ്ത്തിയതില്‍ പ്രതികരണവുമായി ജേക്കബ് തോമസ്. തരംതാഴ്ത്തിയത് സംബന്ധിച്ച അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടില്ല. എസ്.ഐ പോസ്റ്റിനും അതിന്‍റേതായ വിലയുണ്ടെന്നും അത് കിട്ടിയാൽ സ്വീകരിക്കുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. സർക്കാർ തീരുമാനങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥത പൗരന്മാർക്ക് ഉണ്ടെന്നും സ്രാവുകൾക്ക് ഒപ്പം നീന്തുന്നത് സുഖകരമല്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.