കാസർകോട് ഹർത്താൽ ഭാഗികം; പൊലീസിന് നേരെ കയ്യേറ്റം - clash between activists and police
🎬 Watch Now: Feature Video
കാസർകോട്: പുതിയ ബസ് സ്റ്റാന്‍റ് പരിസരം കേന്ദ്രീകരിച്ചാണ് ഹർത്താൽ അനുകൂലികൾ പ്രകടനം ആരംഭിച്ചത്. ജനറൽ ആശുപത്രിക്ക് സമീപം വാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ മാറിയില്ല. ഇത് നേരിയ സംഘർഷത്തിനിടയാക്കി. സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ റഹീമിനെ സമരക്കാർ കയ്യേറ്റം ചെയ്തു. അതേ സമയം ഹർത്താലില്‍ നഗരത്തിലെ കടകൾ പൂർണ്ണമായും അടഞ്ഞുകിടന്നു. ചുരുക്കം ചില കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തിയെങ്കിലും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല.