ഗാന്ധിദർശൻ യാത്രക്ക് തുടക്കമായി - രാജകുമാരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിദർശൻ
🎬 Watch Now: Feature Video
ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് രാജകുമാരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിദർശൻ യാത്രക്ക് തുടക്കമായി. ഈ മാസം 31 വരെ തുടർച്ചയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തൽ, സ്‌കൂളിൽ ഹരിത പ്രോട്ടോക്കോൾ നടപ്പിലാക്കൽ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടത്തും. രാജകുമാരി നോർത്തിൽ ആരംഭിച്ച് വിവിധ പ്രദേശങ്ങളിലേക്കുള്ള നൂറ് കിലോമീറ്റർ റോഡ് കുട്ടികൾ ശുചിയാക്കും. സ്‌കൂൾ പ്രിൻസിപ്പൾ ബ്രിജേഷ് ബാലകൃഷ്ണൻ, അധ്യാപകരായ പ്രിൻസ് പോൾ, സി. എം റീന എന്നിവർ നേതൃത്വം നൽകി.