വയനാട് കലക്‌ടറേറ്റിൽ തീപിടിത്തം - ഷോർട്ട് സർക്യൂട്ട്
🎬 Watch Now: Feature Video
കൽപ്പറ്റ: വയനാട് കലക്‌ടറേറ്റിൽ വൻ തീപിടിത്തം. ജില്ല സാമൂഹിക ക്ഷേമ ഓഫിസിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നെലെ രാത്രിയായിരുന്നു സംഭവം. കൽപ്പറ്റ നിലയത്തിലെ അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. കമ്പ്യൂട്ടർ ഉൾപ്പെടെ നിരവധി ഉപകരണങ്ങളും ഫയലുകളും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.