പ്രവാസികളുടെ വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുന്നുവെന്ന് കെ. സുരേന്ദ്രൻ - expat issue
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-7776027-835-7776027-1593152388651.jpg)
തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാൻ കേരളം മുന്നോട്ടു വച്ച ഒരു നിർദ്ദേശവും കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. പച്ച കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. അൽപത്തനവും വങ്കത്തരവുമാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും പ്രവാസികളെ മടക്കി കൊണ്ടുവരാൻ ഉപാധികൾ വയ്ക്കാൻ കേന്ദ്രം അനുവദിക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. മടങ്ങി വരാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും കേന്ദ്രം മടക്കി കൊണ്ട് വരുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.