എം.സി കമറുദ്ദീൻ എംഎൽഎയുടെ വീട്ടിലേക്ക് ബിജെപി പ്രവർത്തകരുടെ മാർച്ച് - ബാരിക്കേഡ് മറികടക്കാൻ ശ്രമം
🎬 Watch Now: Feature Video
കാസർകോട്: നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ എം.സി കമറുദ്ദീൻ എംഎൽഎയുടെ പടന്നയിലെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. കമറുദ്ദീൻ എം എൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. എടചാക്കൈയിൽ വച്ച് മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് ചെറിയ തോതിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ബിജെപി ജില്ല പ്രസിഡന്‍റ് അഡ്വ: കെ.ശ്രീകാന്ത് മാർച്ച് ഉദ്ഘാടനം ചെയ്‌തു.