video: ആയിരം അടി ഉയരത്തില്‍ നിന്ന് താഴേക്ക്; സൈനികാഭ്യാസത്തിന്‍റെ ആവേശക്കാഴ്‌ചകള്‍ - para jumping stunts of soldiers
🎬 Watch Now: Feature Video
ആന്ധ്രാപ്രദേശ്-കർണാടക അതിർത്തിയില്‍ അഭ്യാസ പ്രകടനം നടത്തി ഇന്ത്യൻ സൈനികർ. സ്കൈ ഡൈവിങും പാരാ ജമ്പിങ് സ്റ്റണ്ടുകളും കാണാന്‍ പ്രദേശവാസികള്‍ ഒത്തുകൂടി. അനന്തപൂർ ജില്ലയിലെ വിഡപനകല്ല് ഡൊണേക്കൽ മേഖലയിലായിരുന്നു സൈനികാഭ്യാസം. പരിശീലനത്തിന്‍റെ ഭാഗമായി ആയിരം അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ നിന്ന് പാരച്യൂട്ടിന്‍റെ സഹായത്തോടെയാണ് സൈനികർ ഇറങ്ങിയത്. സൈനികാഭ്യാസങ്ങള്‍ മൂന്നു ദിവസം നീണ്ടുനിൽക്കും. എല്ലാ വർഷവും പ്രദേശത്ത് സൈനികാഭ്യാസം നടത്താറുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Last Updated : Feb 3, 2023, 8:19 PM IST