റോഡ് നിർമാണത്തിനെടുത്ത കുഴിയിൽ യുവാവിന്‍റെ മൃതദേഹം - young man found dead Kasaragod
🎬 Watch Now: Feature Video


Published : Nov 4, 2023, 12:55 PM IST
കാസർകോട് : റോഡ് നിർമാണത്തിന്‍റെ ഭാഗമായി എടുത്ത കുഴിയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. അമ്പലത്തറ സ്വദേശി നിതീഷ് (35) ആണ് മരിച്ചത്. കൊവ്വൽ പള്ളിക്ക് സമീപം റോഡ് നിർമാണത്തിനായി എടുത്ത കുഴിയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത് (body of young man was found in the road construction pit). കാസര്‍കോട് - കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കലുങ്ക് നിര്‍മാണത്തിന്‍റെ ഭാഗമായെടുത്ത കുഴിയിലെ വെള്ളക്കെട്ടിലാണ് നിധീഷിനെ മരിച്ച നിലയില്‍ കണ്ടത്. കാഞ്ഞങ്ങാട് കൊവ്വല്‍ പള്ളിയിലെ താമസക്കാരനും അലാമിപ്പള്ളിയിലെ രാജ് റസിഡന്‍സി ജീവനക്കാരനുമാണ് മരണപ്പെട്ട നിതീഷ്. സംഭവത്തിൽ ഹോസ്‌ദുർഗ് പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം കൊട്ടേക്കാട് കുന്നത്തു പീടികയില്‍ നിന്ന് കാണാതായ വിദ്യാർഥിയുടെ മൃതദേഹം മാലിന്യ കുഴിയിൽ കണ്ടെത്തിയിരുന്നു (Missing Student Found Dead). കൊട്ടേക്കാട് കുറുവീട്ടിൽ റിജോയുടെ മകൻ ഒൻപത് വയസുള്ള ജോൺ പോളാണ് മരിച്ചത്. ഒക്‌ടോബർ 24ന് മൂന്നുമണിയോടെ സൈക്കിളിൽ കളിക്കാൻ പോയതായിരുന്നു ജോണ്‍ പോള്‍. സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് നാട്ടുകാരും വിയ്യൂര്‍ പൊലീസും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം മാലിന്യ കുഴിയിൽ കണ്ടെത്തിയത്.
TAGGED:
death