കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെ അമ്മയാനയുടെ അടുത്തെത്തിച്ചു - wild elephant calf
🎬 Watch Now: Feature Video


Published : Jan 7, 2024, 6:33 PM IST
വയനാട്: വനത്തില്‍ നിന്നും അമ്മയാനയില്‍ നിന്ന് കൂട്ടം തെറ്റി ജനവാസ മഖലയിലെത്തിയ കാട്ടാനക്കുട്ടിയെ (Wild elephant calf) വനം വകുപ്പ് അമ്മയാനയുടെ അടുത്തെത്തിച്ചു. (Wild elephant calf Separated from mother) വയനാട് പുല്‍പ്പള്ളി ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ (Forest Range) കുറിച്ചിപ്പറ്റയിലെ വനമേഖലയോട് ചേര്‍ന്ന ജനവാസ കേന്ദ്രത്തിലെ ഒരു ഓടയില്‍ കുടുങ്ങികിടന്ന കാട്ടാനക്കുട്ടിയെയാണ് കഴിഞ്ഞ ദിവസം ( ജനുവരി 5 വെള്ളി ) ഉച്ചയോടെ വനം വകുപ്പ് അധികൃതര്‍ വനത്തിലെ അമ്മയാനയുടെ അടുത്തെത്തിച്ചത്.കാട്ടാനക്കുട്ടിയുടെ കണ്ണിന് താഴെ ചെറിയ പരിക്ക് പറ്റിയിട്ടുണ്ട്. വനത്തിന് പുറത്ത് ആനക്കുട്ടിയെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഉടൻ തന്നെ വനം വകുപ്പിനെ (Forest Department) വിവരമറിയിക്കുകയായിരുന്നു. ആഴ്‌ചകള്‍ മാത്രം പ്രായമുള്ള കാട്ടാനക്കുട്ടിയാണ് അമ്മയിൽ നിന്ന് വേർപ്പെട്ടത്. ആൾക്കൂട്ടത്തെ കണ്ട് ആദ്യം അൽപം ഭയം കാണിച്ചെങ്കിലും കാട്ടാനക്കുട്ടി പെട്ടന്ന് തന്നെ മനുഷ്യരുമായി ഇണങ്ങി. ആഴ്‌ചകള്‍ മാത്രം പ്രായമുള്ള കാട്ടാനക്കുട്ടിയെ കണ്ടത് നാട്ടുകാര്‍ക്ക് കൗതുക കാഴ്‌ചയായിരുന്നും നിരവധി ആളുകളാണ് കുഞ്ഞനാനയുടെ കൂടെ ഫോട്ടോ എടുത്തത്.