Wild Buffalo Attack | മൂന്നാറിൽ കാട്ടുപോത്തിന്‍റെ ആക്രമണം, കൊമ്പുകൊണ്ട് കുത്തിയെറിഞ്ഞു ; തോട്ടം തൊഴിലാളികളായ രണ്ട് പേർക്ക് പരിക്ക് - മൂന്നാറിൽ കാട്ടുപോത്തിന്‍റെ ആക്രമണം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/04-07-2023/640-480-18913631-thumbnail-16x9-thum.jpg)
ഇടുക്കി : മൂന്നാറിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. ലക്ഷ്‌മി വെസ്റ്റ് ഡിവിഷൻ എസ്റ്റേറ്റ് സ്വദേശികളായ മണി, ക്രിസ്റ്റി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സ തേടി.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ലക്ഷ്‌മി എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ ഫീൽഡ് നമ്പർ 19ലെ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ സമീപത്തെ ചോല വനത്തിൽ നിന്നിരുന്ന കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ മണി പറഞ്ഞു. ചോല വനത്തിൽ നിന്ന് ഓടിയെത്തിയ കാട്ടുപോത്ത് തൊഴിലാളിയായ ക്രിസ്റ്റിയെ കുത്തിയെറിയുകയായിരുന്നു.
also read : Fox Attack | വടകരയിൽ കുറുക്കൻ്റെ ആക്രമണം, 4 വയസുകാരി ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്
കൂടെയുണ്ടായിരുന്ന മണിയ്‌ക്ക് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടയിൽ നിലത്ത് വീണ് പരിക്കേൽക്കുകയും ചെയ്‌തു. കൂടെ ജോലി ചെയ്‌തിരുന്ന തൊഴിലാളികളാണ് കമ്പനി അധികൃതരെ വിവരം അറിയിച്ച് ഇരുവരെയും റ്റാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചത്. ഈ മേഖലയിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം ഉണ്ടെന്നും തോട്ടം തൊഴിലാളികൾ പറഞ്ഞു. ഇവര്‍ കടുത്ത ആശങ്കയിലാണ്.