Western Blind Snake Smuggling: ഒരു കോടി വിലവരുന്ന ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമം; കൊല്ലത്ത് യുവാവ് അറസ്റ്റില്‍ - കൊല്ലം വാര്‍ത്തകള്‍
🎬 Watch Now: Feature Video
Published : Sep 28, 2023, 8:37 AM IST
|Updated : Sep 28, 2023, 11:22 AM IST
കൊല്ലം : നിലമേലില്‍ ഇരുതലമൂരിയെ വില്‍ക്കാന്‍ (Western Blind Snake Smuggling Idukki) ശ്രമിച്ച യുവാവ് അറസ്റ്റില്‍. തട്ടത്ത് മല സ്വദേശി വിഷ്‌ണുവാണ് (28) അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. കണ്ണംകോട് സ്വദേശി സിദ്ധീഖാണ് ഓടി രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെയാണ് (സെപ്റ്റംബര്‍ 27) കേസിനാസ്‌പദമായ സംഭവം. ഇരുതല മൂരിയെ ആവശ്യക്കാര്‍ക്ക് കൈമാറാന്‍ ഇരുവരും നിലമേല്‍ ജങ്‌ഷന് സമീപം കാത്ത് നില്‍ക്കുമ്പോഴാണ് വിഷ്‌ണു വനപാലകരുടെ പിടിയിലായത്. 147 സെന്‍റിമീറ്റർ നീളവും 4 കിലോയോളം തൂക്കുവുമുള്ള ഇരുതലമൂരിയേയാണ് സംഘം പിടികൂടിയത്. വിപണിയില്‍ ഒരു കോടി രൂപ വിലവരുമെന്ന് വനപാലകര്‍ പറഞ്ഞു. അഞ്ചൽ റേഞ്ച് ഓഫിസർ ടി എസ് സജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരു തലമൂരിയുമായി വിഷ്‌ണു പിടിയിലായത്. ഏഴംകുളം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എൻ. അനിൽകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഉല്ലാസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ദിലീപ് എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്. ഇരുവരുടെയും വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.