Vote For BJP: 'ചതിക്കില്ല എന്നുറപ്പാണ്, വോട്ട് ഫോര്‍ ബിജെപി'; സുരേഷ്‌ ഗോപിക്കായി ഓട്ടോ തൊഴിലാളികളുടെ പ്രചാരണം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 27, 2023, 1:16 PM IST

തൃശൂര്‍ : തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി തൃശൂരില്‍ സുരേഷ്‌ ഗോപിക്കായി പ്രചാരണം തുടങ്ങി ഓട്ടോ തൊഴിലാളികള്‍. ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്റര്‍ പതിപ്പിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചത് (Vote For BJP). പാര്‍ട്ടി തീരുമാന പ്രകാരമല്ല മറിച്ച് സ്വന്തം താത്‌പര്യ പ്രകാരമാണ് പോസ്റ്റര്‍ പതിപ്പിച്ചതെന്ന് ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു. സ്വന്തം ചെലവിലാണ് പോസ്റ്ററുകള്‍ ഉണ്ടാക്കി ഓട്ടോറിക്ഷയില്‍ പതിപ്പിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നിൽക്കെ രാഷ്ട്രീയ കരുനീക്കങ്ങളുമായി മുന്നണികള്‍ അടിത്തട്ടില്‍ സജീവമാകുമ്പോഴാണ് സുരേഷ്‌ ഗോപിക്കായി ഓട്ടോ തൊഴിലാളികള്‍ രംഗത്തെത്തിയത് (Auto Drivers Campaign For Suresh Gopi). തൃശൂരില്‍ നിന്നൊരു ബിജെപി സ്ഥാനാര്‍ഥി ഉണ്ടെങ്കിലത് സുരേഷ്‌ ഗോപിയാകും എന്നത് വ്യക്തമാണ്. അതുകൊണ്ടാണ് പ്രഖ്യാപനത്ത് മുമ്പ് തന്നെ പ്രചാരണം ആരംഭിച്ചതെന്നും തൊഴിലാളികള്‍ പറഞ്ഞു. 'ചതിക്കില്ല എന്നുറപ്പാണ്, വോട്ട് ഫോര്‍ ബിജെപി' എന്ന ക്യാപ്‌ഷനോട് കൂടിയ ചിത്രമാണ് പോസ്റ്ററിലുള്ളത്. നഗരത്തിലെ വിവിധയിടങ്ങളിലുള്ള ഓട്ടോറിക്ഷകളില്‍ ഇത്തരം പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. ബിജെപി ഏറെ വിജയ പ്രതീക്ഷ വയ്‌ക്കുന്ന മണ്ഡലമാണ് തൃശൂർ. മറ്റ് മുന്നണികളില്‍ നിന്നും സ്ഥാനാർഥികളാകാന്‍ സാധ്യതയുള്ളവരെ മണ്ഡലത്തിൽ സജീവമാക്കാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ തൃശൂരില്‍ നിന്നുള്ള ഈ ആവേശം ഇത്തവണത്തെ വോട്ടെടുപ്പില്‍ പ്രതിഫലിക്കുമോയെന്നത് കാത്തിരുന്ന് കാണാം (BJP Campaign In Thrissur).  

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.