വൈക്കം സത്യഗ്രഹ ശതാബ്‌ദി: എന്‍എസ്‌എസ്‌ പിന്മാറിയത് വിവാദമാക്കേണ്ടതില്ലന്ന് വിഎൻ വാസവൻ - NSS stay away from governments Vaikom Satyagraha

🎬 Watch Now: Feature Video

thumbnail

By

Published : Mar 18, 2023, 1:38 PM IST

കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങളിൽ നിന്നും എന്‍എസ്‌എസ്‌ പിന്മാറിയത് വിവാദമാക്കേണ്ടതില്ലന്ന് മന്ത്രി വിഎൻ വാസവൻ. എന്‍എസ്‌എസ്‌ പങ്കെടുക്കണമെന്നായിരുന്നു സർക്കാരിന്‍റെ ആഗ്രഹം. അവർ മറ്റൊരു നിലപാട് സ്വീകരിച്ചെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. എന്‍എസ്‌എസിന്‍റെ നിലപാട് സർക്കാരിനോടുള്ള വിയോജിപ്പായി കാണുന്നില്ല. ഈ പ്രസ്ഥാനത്തിന്‍റെ നവോഥാന സംഭാവനകൾ എക്കാലത്തും ഇടതുപക്ഷം ഉയർത്തിപ്പിടിച്ചിട്ടുണ്ട്. അത് തുടരും. എന്താണ് വൈക്കം സത്യഗ്രഹം എന്ന് പഴയ തലമുറയ്‌ക്ക് അറിയാം. എന്നാല്‍, പുതിയ തലമുറയ്‌ക്ക് അറിയില്ല.

അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് അവബോധം ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വൈക്കത്ത് ഒന്നാം തിയതി ആഘോഷത്തിന് തുടക്കം കുറിക്കും. പിന്നീട് സംസ്ഥാനത്തിന്‍റെ മൂന്ന് മേഖലകളിലും ജില്ലകളിലും താലൂക്കുകളിലുമായി കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. താനും സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും എല്ലാ ജനപ്രതിനിധികളെയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. 

നിയമസഭയിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. കാര്യങ്ങളെ മെറിറ്റ് അടിസ്ഥാനത്തിൽ സമീപിക്കണം. ആര് ജയിച്ചു ആര് തോറ്റു എന്നതല്ല പ്രശ്‌നം. പ്രതിപക്ഷ നേതാവുമായി പാർലമെന്‍ററികാര്യ മന്ത്രി സംസാരിച്ചിട്ടുണ്ട്. വേഗത്തിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കോട്ടയത്ത്‌ മാധ്യമങ്ങളോട് പ്രതികരിച്ചു. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.