ക്ഷണം കിട്ടുമ്പോൾ ലീഗ് കൂടെ പോരുമെന്ന് കരുതാൻ മാത്രം ബുദ്ധിയില്ലാത്തവരായി സിപിഎം നേതാക്കൾ മാറി; പരിഹസിച്ച് വി ഡി സതീശൻ - league decision on ucc seminar

🎬 Watch Now: Feature Video

thumbnail

By

Published : Jul 9, 2023, 5:57 PM IST

കോഴിക്കോട് : ഏക സിവിൽ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം മുസ്‌ലിം ലീഗ് നിരസിച്ചതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്ഷണം കിട്ടുമ്പോഴേക്കും ലീഗ് പോകുമെന്ന് കരുതാൻ മാത്രം ബുദ്ധിയില്ലാത്തവരായി സിപിഎം നേതാക്കൾ മാറി എന്നതിലാണ് അത്ഭുതമെന്ന് വി ഡി സതീശൻ പറഞ്ഞു.

ഏക സിവിൽ കോഡ് നടപ്പാക്കണം എന്നതായിരുന്നു സിപിഎമ്മിന്‍റെ എക്കാലത്തെയും ആവശ്യം. ഇപ്പോൾ കാപട്യവുമായാണ് സിപിഎം വന്നത്. കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോഴും അല്ലാത്തപ്പോഴും ഏക സിവിൽ കോഡിന് എതിരായിരുന്നു. കോൺഗ്രസ് വ്യക്തതയോടെയാണ് മുന്നോട്ടുപോകുന്നത്. 

ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ അതിൽ നിന്നും എന്തെങ്കിലും കിട്ടുമോ എന്ന് നോക്കുകയാണ് സിപിഎം. ഇപ്പോൾ സിപിഎമ്മിന് നന്നായി കിട്ടിയല്ലോ എന്നും വിഡി സതീശൻ ചോദിച്ചു. ദേശീയ തലത്തിലെയും കേരളത്തിലെയും മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ശരിയായി വിലയിരുത്തുന്ന പാർട്ടിയാണ് ലീഗ്. 

കോൺഗ്രസ് നേതൃത്വത്തിൽ മതേതര പ്ലാറ്റ്‌ഫോം ഉണ്ടാക്കണമെന്ന ആവശ്യമാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റേത്. ബിജെപിയുടെ ബി ടീം ആയി പ്രവർത്തിക്കുകയാണ് കേരളത്തിലെ സിപിഎം. കേരളത്തിലെ സിപിഎം നേതാക്കളോട് മാത്രമേ കോൺഗ്രസിന് അതൃപ്‌തിയുള്ളൂ. 

ഇവിടെയുള്ള നേതാക്കൾക്ക് കേസുള്ളതിനാൽ ബിജെപി- സംഘ്പരിവാർ നേതാക്കളുമായി അഡ്‌ജസ്റ്റ്‌മെന്‍റ് ആണ്. കള്ളക്കടത്ത് കേസിൽ ഇങ്ങോട്ട് സഹായിക്കും, കുഴൽപ്പണക്കേസിൽ അങ്ങോട്ട് സഹായിക്കും എന്ന രീതിയാണ് സിപിഎമ്മിന്‍റേതും ബിജെപിയുടേതെന്നും സതീശൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.