Video| ഗംഗയുടെ കുത്തൊഴുക്കില്‍പ്പെട്ട് ആനയും പാപ്പാനും ; ഒടുവില്‍ സംഭവിച്ചത് - Bihar Vaishali
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-15816629-thumbnail-3x2-bihar.jpg)
കലങ്ങി മറിഞ്ഞ് കുത്തിയൊഴുകുന്ന ഗംഗാനദി, അതില്‍ അകപ്പെട്ടാലുള്ള കാര്യം ആലോചിക്കാനേ കഴിയില്ല. എന്നാല്‍, അങ്ങനെയൊന്ന് സംഭവിച്ചു. ബിഹാറിലെ വൈശാലിയ്‌ക്കടുത്ത രാഘോപുരില്‍ ചൊവ്വാഴ്‌ചയാണ് സംഭവം. ഗംഗയ്ക്ക് കുറുകെ കടക്കാന്‍ ശ്രമിച്ച ആനയും പാപ്പാനുമാണ് പ്രളയജലത്തില്‍ അകപ്പെട്ടത്. വെള്ളം പൊടുന്നനെ ഉയർന്നതാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്. കുത്തൊഴുക്കിനിടെ പരമാവധി നദി മുറിച്ചുകടക്കാന്‍ ആന ശ്രമിച്ചെങ്കിലും പൂര്‍ണമായും മുങ്ങിയതിനാല്‍ ശ്രമം വിഫലമാവുകയായിരുന്നു. എന്നാല്‍ ഏറെ നേരം പണിപ്പെട്ട് ആന പാപ്പാനെയും കൊണ്ട് സുരക്ഷിതമായി കരയ്‌ക്കെത്തി.
Last Updated : Feb 3, 2023, 8:24 PM IST
TAGGED:
Bihar Vaishali