Uthradakizhi Gifted to Soumyavathi Thamburatti ആചാരത്തനിമയിൽ ഉത്രാടക്കിഴി സമർപ്പണം നടന്നു - ഓണം 2023
🎬 Watch Now: Feature Video
Published : Aug 28, 2023, 7:00 PM IST
കോട്ടയം: ആചാരത്തനിമ ചോരാതെ ഉത്രാടക്കിഴി സമർപ്പണം നടന്നു. കോട്ടയം വയസ്‌കര രാജ്‌ഭവനിലെ സൗമ്യവതി തമ്പുരാട്ടിക്കാണ് ഉത്രാടക്കിഴി സമർപ്പിച്ചത്. കോട്ടയം തഹസിൽദാര്‍ മുഹമ്മദ് നവാസാണ് രാജ്‌ഭവനിലെത്തി 1001 രൂപയുടെ ഉത്രാടക്കിഴി കൈമാറിയത് (Uthradakizhi Gifted to Soumyavathi Thamburatti). കൊച്ചി രാജകുടുംബത്തിലെ പിൻമുറക്കാരിയായ സൗമ്യവതി തമ്പുരാട്ടി വയസ്‌കര രാജ്‌ഭവനിലെ എ.ആർ രാജരാജ വർമ്മയുടെ പത്നിയാണ്.
കൊച്ചി രാജവംശത്തിലെ സ്ത്രീകൾക്ക് ഓണമാഘോഷിക്കാൻ രാജാവ് നൽകിയിരുന്ന തുകയാണ് ഉത്രാടക്കിഴി.
14 രൂപയായിരുന്നു കിഴി പണമായി അക്കാലത്ത് നൽകിയിരുന്നത്. പിന്നീട് യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഇത് 1000 രൂപയാക്കി വർധിപ്പിച്ചു. സൗമ്യവതി തമ്പുരാട്ടിക്ക് മാത്രമാണ് ജില്ലയില്‍ ഇത് ലഭിക്കുന്നത്.
അതേസമയം രാജരാജ വർമ്മയുടെ നിര്യാണത്തിന് ശേഷം വരുന്ന ആദ്യ ഓണമാണെന്നതിനാൽ ഇത്തവണ ആഘോഷങ്ങളില്ലെന്ന് സൗമ്യവതി തമ്പുരാട്ടി പറഞ്ഞു. ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ യു. രാജീവ്,
കോട്ടയം വില്ലേജ് ഓഫിസർ ടോമി മാത്യു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഉത്രാടക്കിഴിക്കായി തൃശൂര്‍ ട്രഷറിയില്‍ നിന്ന് അനുവദിക്കുന്ന തുക തൃശൂര്‍ കലക്‌ടറുടെ പ്രതിനിധിയാണ് കോട്ടയത്ത് കലക്‌ടറേറ്റിൽ എത്തിക്കുന്നത്. അവിടെ നിന്നുമാണ് തഹസില്‍ദാരുടെ നേതൃത്വത്തില്‍ പണം വയസ്‌കര രാജ്‌ഭവനില്‍ എത്തിച്ചത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൻ്റെ പെരുമാറ്റ ചട്ടമുള്ളതിനാൽ ഉത്രാടക്കിഴി സമർപ്പണത്തിന് ശേഷം
കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണനെത്തി സൗമ്യവതി തമ്പുരാട്ടിയെ ഷോൾ അണിയിച്ചും, പച്ചക്കറി, ഫലവർഗങ്ങൾ സമ്മാനിച്ചും ആദരിച്ചു.