ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറി; ജീവനക്കാരന് പരിക്ക്, തീപിടിത്തം ഒഴിവാക്കിയത് ഓട്ടോമാറ്റിക് സംവിധാനം - നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ്

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 24, 2023, 6:35 PM IST

കോഴിക്കോട് : ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്. മാവൂരിന് സമീപം കൂളിമാട് എം ആർ പി എൽ പെട്രോൾ പമ്പിലേക്കാണ് ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത് (tourist bus ran over to petrol pump Kozhikode). ഊട്ടി ട്രിപ്പ് കഴിഞ്ഞുവരികയായിരുന്ന ബസ്‌ ആണ് അപകടത്തില്‍ പെട്ടത്. പുലർച്ചെ രണ്ട് 45 ന് ആണ് സംഭവം. ആളെ ഇറക്കിയ ശേഷം പെട്രോൾ പമ്പിലേക്ക് ഡീസൽ അടിക്കുന്നതിന് വന്ന ബസ് തിരിക്കുന്ന സമയത്ത് നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. ബസ് നിയന്ത്രണം വിട്ട്, പെട്രോൾ പമ്പിലെ ഇന്ധനം നിറയ്ക്കുന്ന മെഷീൻ ഇടിച്ചു തകർത്തു. മെഷീന് സമീപം ഉണ്ടായിരുന്ന പെട്രോൾ പമ്പ് ജീവനക്കാരൻ സൂരജിനാണ് പരിക്കേറ്റത് (petrol pump staff injured after bus ran over to petrol pump). കാലിന് സാരമായി പരിക്കേറ്റ സൂരജിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇന്ധന മെഷീൻ പൂർണമായും തകർന്നിട്ടുണ്ട്. പകൽ സമയങ്ങളിൽ ഏറെ തിരക്കുള്ള പെട്രോൾ പമ്പ് ആണ് കൂളിമാട് പമ്പ്. അപകടം നടന്നത് തിരക്കില്ലാത്ത സമയത്ത് ആയതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. കൂടാതെ ഓട്ടോമാറ്റിക് സംവിധാനം ഉള്ളതുകൊണ്ട് തീപിടുത്തം പോലുള്ള വലിയ അപകടവും ഉണ്ടായില്ല.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.